‘ഫുട്ബോള്‍ ശ്വസിക്കുന്നവരുടെ നാടാണ് കേരളം’

ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹല്‍ അബ്ദുസമദിനൊപ്പം പരിശീലനത്തിനിറങ്ങാന്‍ കാത്തിരിക്കുകയാണ്

Update: 2019-05-26 10:32 GMT

ഫുട്ബോള്‍ ശ്വസിക്കുന്നവരുടെ നാടാണ് കേരളമെന്ന് പുതിയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ എല്‍കോ ഷെറ്റോരി. കേരളത്തിലെത്താന് സാധിച്ചത് വലിയ അനുഗ്രഹമാണെന്നും ഷെറ്റോരി കൂട്ടിച്ചേര്‍ത്തു. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു ഷെറ്റോരി. ഫുട്ബോള്‍ ആരാധകര്‍ക്ക് വേണ്ടിയുള്ള കളിയാണ്. അതുകൊണ്ടു അങ്ങനെ ഫുട്ബോളിനെ ആരാധിക്കുന്ന ഒരു നാട്ടിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും ഷെറ്റോരി പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹല്‍ അബ്ദുസമദിനൊപ്പം പരിശീലനത്തിനിറങ്ങാന്‍ കാത്തിരിക്കുകയാണ്. ഏതു ക്ലബ്ബുമായി പ്രവര്‍ത്തിക്കുമ്പോഴും യുവതാരങ്ങളെ ശ്രദ്ധിക്കാറുണ്ട്. അവര്‍ ടീമിലെ നിര്‍ണായക സാന്നിധ്യമാണ്. അതുപോലെ ബ്ലാസ്റ്റേഴ്സില്‍ ഞാന്‍ ഉറ്റുനോക്കുന്ന താരം സഹല്‍ അബ്ദുസമദ് ആണ്. ഷെറ്റോരി അഭിപ്രായപ്പെട്ടു.

Tags:    

Similar News