ഈ പ്രായത്തിലും എന്നാ ഒരു ഇതാന്നേ; ബെക്കാം വീണ്ടും ബൂട്ടണിഞ്ഞപ്പോള്‍...
1999ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബയേണ്‍ മ്യൂണിക്ക് ക്ലബ്ബുകളുടെ ഇതിഹാസ താരങ്ങള്‍ ഒരിക്കല്‍ കൂടി ബൂട്ടണിഞ്ഞപ്പോള്‍ ഓള്‍ഡ് ട്രാഫോഡ് അക്ഷരാര്‍ത്ഥത്തില്‍ ഇരമ്പുകയായിരുന്നു. ക്രോസ് രാജകുമാരന്‍ ഡേവിഡ് ബെക്കാം, നിലവിലെ യുണൈറ്റഡ് മാനേജര്‍ സോള്‍ഷേര്‍, ഇതിഹാസ ഗോള്‍കീപ്പര്‍ പീറ്റര്‍ ഷ്‌മേക്കല്‍ എല്ലാം ചുവപ്പ്ചെകുത്താന്മാരുടെ കോട്ടയില്‍ ഒരിക്കല്‍ കൂടി അണിനിരന്നു. ബയേണിന് വേണ്ടി ലോതര്‍ മതേയൂസും സീ റോബര്‍ട്ടോയുമെല്ലാം ബൂട്ടു കെട്ടി. കൂടെ ഡഗ്ഔട്ടില്‍ സാക്ഷാല്‍ സര്‍ അലക്‌സ് ഫെര്‍ഗ്യൂസണും. വേറെ എന്ത് വേണം ഒരു ക്ലാസിക്ക് പോരാട്ടത്തിന്?
മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ നേടി യുണൈറ്റഡ് വിജയം ആഘോഷിച്ചപ്പോള്‍ അതിലൊന്ന് ബെക്കാമിന്റെ വകയായിരുന്നു. 1999ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയ ഹാട്രിക് കിരീടത്തിന്റെ ഇരുപതാം വാര്‍ഷികമാഘോഷിക്കാനാണ് ഇരു ടീമും മാറ്റുരച്ചത്.
David Beckham can still cross a ball better than most current Man Utd players.
— Liam Canning (@LiamPaulCanning) May 26, 2019
അങ്ങനെ കാലുകളുടെ കരുത്ത് ചോര്‍ന്നിട്ടില്ലെന്ന് പഴയ പടക്കുതിരകള്‍ തെളിയിച്ചു. കളി കഴിഞ്ഞെങ്കിലും സംസാരം മുഴുവന്‍ ബെക്കാമിനെക്കുറിച്ചാണ്.
David Beckham is 44, he can play 10 times better than that bloke Lingard
— Mordis Gooner 🛡 (@maldivesgooner) May 27, 2019
😳
pic.twitter.com/cqlJSV6wfC
44-ാം വയസ്സിലും മാറ്റങ്ങളേതുമില്ലാതെയായിരുന്നു ക്ലാസിക്ക് ഹീറോയുടെ പ്രകടനം. ചടുല നീക്കങ്ങളും മികച്ച പാസുകളുമെല്ലാമായി ഏഴാം നമ്പര്‍ ജഴ്‌സിയില്‍ നിറഞ്ഞാടിയ 44കാരന് ഇന്നുള്ള യുണൈറ്റഡ് താരങ്ങളേക്കാള്‍ കരുത്തുണ്ടെന്ന് പറയുന്നവരുമുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും ആഘോഷിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ബെക്കാമിന്റെയും ആരാധകര്‍.
I swear Beckham has put more successful crosses in the box in 30 mins of this legend game than Old Trafford has seen all season ffs pic.twitter.com/5bbGg9l3vz
— Sat (@Sat_S_123) May 26, 2019