കലാശ പോരാട്ടങ്ങളില്‍ കേമന്‍ മെസിയോ അതോ റൊണാള്‍ഡോയോ?
മെസി കരിയറില്‍ 34 ഫൈനലുകളാണ് കളിച്ചത്. റൊണാല്‍ഡോ 27 ഫൈനലുകളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്
മെസിയാണോ അതോ റൊണാള്‍ഡോയാണോ മികച്ചത് എന്നത് ആരാധകര്‍ തമ്മില്‍ എന്നും തര്‍ക്ക വിഷയമാണ്. കഴിഞ്ഞ ദിവസം നടന്ന കോപ്പ ഡെല്‍റേ ഫൈനലില്‍ വലന്‍സിയയോട് 2-1 ന് ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മെസിയെ ട്രോളി ക്രിസ്റ്റ്യാനോ ആരാധകര്‍ രംഗത്ത് വന്നിരിക്കുകയാണ്. ഫൈനലുകളില്‍ മെസി കളി മറക്കുന്നു എന്നാണ് ഇവരുടെ പ്രധാന ആരോപണം. ഇത് ശരിയാണോ?
മെസി ഇതുവരെ 34 ഫൈനലുകൾ കളിച്ചപ്പോൾ 23 ജയവും 11 തോല്‍വിയുമാണ് സമ്പാദ്യം. എന്നാൽ റൊണാൾഡോ 27 ഫൈനലുകൾ കളിച്ചപ്പോൾ 20 വിജയവും ഏഴ് തോല്‍വിയുമാണ് ഫലം. മെസിയുടെ വിജയശതമാനം 67.65 ആകുമ്പോൾ റൊണാൾഡോക്ക് 74.07 ആണ് വിജയശതമാനം.
മെസി ഇത്രയും ഫൈനലുകളില്‍ നിന്നും 29 ഗോളുകളും 14 അസിസ്റ്റും നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോയാകട്ടെ 19 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് അസിസ്റ്റ് മാത്രമാണ് റൊണാൾഡോയുടെ കലാശപോരാട്ടത്തിലെ സമ്പാദ്യം.
മെസി ക്ലബിനായി 29 ഫൈനൽ കളിച്ചപ്പോൾ റൊണാല്‍ഡോ 25 ഫൈനലുകൾ ക്ലബിനായി കളിച്ചിട്ടുണ്ട്. റൊണാല്‍ഡോ റയല്‍ മാഡ്രിഡില്‍ ആയിരുന്നപ്പോള്‍ മെസി 23 ഫൈനലുകള്‍ കളിച്ചു. അതില്‍ 18ഉം വിജയച്ചിരുന്നു. ഇക്കാലയളവില്‍ റൊണാല്‍ഡോ 15 ഫൈനലുകൾ കളിച്ചപ്പോൾ 12ഉം ജയിച്ചു.
രാജ്യത്തിനായി മെസി അഞ്ചും ക്രിസ്റ്റ്യാനോ രണ്ടും ഫൈനലുകളാണ് കളിച്ചത്. അര്‍ജന്‍റീനക്കായി മെസി ബൂട്ട് കെട്ടിയ അഞ്ച് ഫൈനലിൽ നാലും പരാജയപ്പെട്ടു. ക്രിസ്റ്റ്യാനോയുടെ രണ്ട് ഫൈനലിൽ ഒരു ഫൈനലില്‍ ജയിച്ച് കിരീടമുയര്‍ത്തി. ഇരു താരങ്ങള്‍ക്കും രാജ്യത്തിനായി ഫൈനല്‍ മത്സരങ്ങളില്‍ ഗോളുകള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ മെസിയുടെ പേരിൽ ഒരു അസിസ്റ്റ് സ്വന്തമായുണ്ട്.
ബീജിങ് ഒളിംപിക്സില്‍ നേടിയ സ്വര്‍ണ മെഡല്‍ മാത്രമാണ് രാജ്യാന്തര തലത്തിൽ മെസിക്ക് ആശ്വാസമായുള്ളത് (അണ്ടര്‍ 20 ലോകകപ്പ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല). എന്നാൽ റൊണാൾഡോയുടെ പോർച്ചുഗൽ 2014ലെ യൂറോ കപ്പില്‍ ഗ്രീസിനോട് പരാജയപ്പെട്ടെങ്കിലും 2016ല്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി കിരീടം ചൂടിയിരുന്നു.
ഇരു താരങ്ങളും അഞ്ച് തവണ വീതം ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയിട്ടുണ്ട്. 2008 മുതല്‍ 2017 വരെ പത്ത് വര്‍ഷത്തോളം ഇവരല്ലാതെ മറ്റൊരു താരവും ലോകത്തെ മികച്ച താരത്തിനുള്ള ഈ അവാര്‍ഡ് സ്വന്തമാക്കിയിരുന്നില്ല. ആരാധകര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഇനിയും തുടരുമായിരുക്കും. കളിക്കളത്തിലെ ഇതിഹാസങ്ങളായി ഇവരും...