സൂപ്പര്‍ കപ്പ് ഫുട്ബോളിനുള്ള ടീം സെലക്ഷന്‍ പൂര്‍ത്തിയായി
കൊച്ചി റീജണല്‍ സ്പോട്സ് സെന്ററില്‍ നടന്ന സെലക്ഷന്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായ സി.സി ജേക്കബ്, എസ്.സി ബോസ് തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്
അയർലഡില്‍ നടക്കുന്ന സൂപ്പർ കപ്പ് ഫുട്ബോള്‍ ടൂർണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള കുട്ടികളുടെ ടീം സെലക്ഷനന് കൊച്ചിയില്‍ പൂര്‍ത്തിയായി. വിവിധ ഘട്ടങ്ങളിലായി നടന്ന മെഗാസെലക്ഷനിലൂടെ പന്ത്രണ്ട് വിദ്യാർത്ഥികള്‍ക്കാണ് അന്താരാഷ്ട്ര ടൂർണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. കൊച്ചി റീജണല്‍ സ്പോട്സ് സെന്ററില്‍ നടന്ന സെലക്ഷന്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായ സി.സി ജേക്കബ്, എസ്.സി ബോസ് തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.
ഇന്ത്യയുടെ ഫുട്ബോള്‍ ആവേശം വീണ്ടും അന്താരാഷ്ട്ര വേദികളിലെത്തിക്കാനുള്ള അവരമാണ് അയർലഡില്‍ നടക്കുന്ന സൂപ്പര്‍ കപ്പിലൂടെ ഒരുങ്ങിയിരിക്കുന്നത് . കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാക്കോണ്‍ സ്പോർട്സ് അക്കാഡമിയുടെയും ഹൈദരബാദിലെ റീഡ്സ് അക്കാഡമിയുടെയും നേതൃത്വത്തിലാണ് 13 വയസില്‍ താഴെയുള്ള കുട്ടികളുടെ ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കുന്നത്. അന്താരാഷ്ട്ര ടൂര്‍ണമെന്റിനായുള്ള ടീമിന്റെ സെലക്ഷന്‍ രാജ്യത്തെ മൂന്ന് കേന്ദ്രങ്ങലിലായാണ് വിവിധ ഘട്ടങ്ങളില്‍ പൂര്‍ത്തിയായത്.
കേരളത്തില്‍ നിന്നുള്ള ടീം അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ കൊച്ചി റീജണല്‍ സ്പോട്സ് സെന്ററില്‍ നടന്ന മെഗാ സെലക്ഷനില്‍ നൂറുകണക്കിന് കുട്ടിത്താരങ്ങളാണ് പങ്കാളികളായത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ സി.സി ജേക്കബ്, എസ്.സി ബോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അവസാനഘട്ട സെലക്ഷന്‍ പൂര്‍ത്തിയാക്കി 12 ടീം അംഗങ്ങളെയും തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര പ്രശസ്തി നേടിയ നിരവധിതാരങ്ങാണ് സൂപ്പർ കപ്പിലൂടെ വളന്നത് വന്നത്. അടുത്ത മാസം 28 തുടക്കമാവുന്ന ടൂർമെന്റിനായുള്ള അവസാനവട്ട തയ്യാറെടുപ്പുകള്‍ക്കൊരുങ്ങുകയാണ് കേരളത്തില്‍ നിന്നും ടൂർണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച താരങ്ങള്‍.