ലിവര്‍പ്പൂളിലെ സലാഹിന്‍റെ സാന്നിധ്യം ഇംഗ്ലണ്ടില്‍ ഇസ്‍ലാം വിരുദ്ധ ഇടപെടലുകള്‍ കുറക്കുന്നെന്ന് റിപ്പോര്‍ട്ട്
ലിവര്‍പ്പൂണിനായി 100 മത്സരങ്ങള്‍ കളിച്ച സലാഹ്‍ 71 ഗോളുകളും 29 അസിസ്റ്റും നേടിയിട്ടുണ്ട്
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മുഹമ്മദ് സലാഹ് പെനാല്‍ട്ടിയിലൂടെ നേടിയ ഗോളിലൂടെ കളിയുടെ അവസാന ഘട്ടം വരെ ടോട്ടനത്തിനെതിരെ ആധിപത്യം സൃഷ്ടിച്ചുകൊണ്ടാണ് ലിവര്‍പൂള്‍ ആറാം തവണയും യൂറോപ്പിന്‍റെ രാജാക്കന്മാരായത്. ലിവര്‍പ്പൂള്‍ മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ മുസ്‍ലിംകളോടുള്ള സമീപനത്തിലും മാറ്റം വരുത്താന്‍ ക്ലബിലേക്കുള്ള സലാഹിന്‍റെ വരവോടെ സാധിച്ചുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഫൈനലില്‍ കളിക്കാന്‍ ഇറങ്ങിയപ്പോഴും റമദാന്‍ മാസ നോമ്പ് നോറ്റ് കളത്തിലിറങ്ങിയതിലൂടെ സലാഹ് ഇസ്‍ലാം മതത്തെക്കുറിച്ച് വലിയൊരു പാഠവും പറഞ്ഞ് കൊടുത്തിരുന്നു.
According to a Stanford University study, since Mo Salah joined Liverpool, hate crimes in the area have decreased by 19% and anti-Muslim comments online have dropped by 50%. Impact on and off the pitch. pic.twitter.com/5Duu42qjYS
— ESPN UK (@ESPNUK) June 3, 2019
സ്റ്റാന്‍റഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനം സൂചിപ്പിക്കുന്നത്, സലാഹ് ലിവര്‍പൂള്‍ ഫുട്ബോള്‍ ക്ലബില്‍ ചേര്‍ന്നതിന് ശേഷം മേഴ്സിസൈഡ് മേഖലയില്‍ 19% വിദ്വേഷ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും ഓണ്‍ലൈനില്‍ മുസ്‍ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ 50% കുറഞ്ഞതായുമാണ്. ഇത് സലാഹ് കളിക്കളത്തിനകത്തും പുറത്തും നടത്തിയ ഇടപെടലുകളുടെ പരിണിത ഫലമായാണ് കണക്കാക്കുന്നത്. ലിവര്‍പ്പൂണിനായി 100 മത്സരങ്ങള്‍ കളിച്ച സലാഹ്‍ 71 ഗോളുകളും 29 അസിസ്റ്റും നേടിയിട്ടുണ്ട്.