ഹസാര്‍ഡ് ഇനി റയല്‍ മാഡ്രിഡില്‍

ചെല്‍സിക്കായി 352 മത്സരങ്ങളില്‍ നിന്നും 110 ഗോളുകളാണ് ഹസാര്‍ഡ് നേടിയത്.

Update: 2019-06-08 02:52 GMT

ബെല്‍ജിയം താരം ഈഡന്‍ ഹസാര്‍ഡ് ഇനി റയല്‍ മാഡ്രിഡിന് സ്വന്തം. 100 മില്യന്‍ യൂറോയോളം നല്‍കിയാണ് ചെല്‍സിയില്‍ നിന്നും ഹസാര്‍ഡിനെ റയല്‍ സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടതോടെ റയല്‍ മുന്നേറ്റ നിരയില്‍ ഹസാര്‍ഡ് എത്തുമെന്ന് കഴിഞ്ഞ സീസണില്‍ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

പരിശീലകനായി സിദാന്‍ തിരിച്ചെത്തിയതോടെയാണ് നീക്കം ശക്തമായത്. ചെല്‍സിക്കായി 352 മത്സരങ്ങളില്‍ നിന്നും 110 ഗോളുകളാണ് ഹസാര്‍ഡ് നേടിയത്. ചെല്‍സിയുടെ ബെല്‍ജിയം സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ് ഇനി റയല്‍ മാഡ്രിഡിന് സ്വന്തം. 100 മില്യന്‍ യൂറോയോളം നല്‍കിയാണ് ഫ്‌ളോറന്റീനോ പെരസ് ഹസാര്‍ഡിനെ സ്വന്തമാക്കിയത്. സിനദിന്‍ സിദാന്റെ കീഴില്‍ ഇനി റയലിന്റെ ആക്രമണം ഹസാര്‍ഡ് നയിക്കും.

ചെല്‍സിക്കായി 352 മത്സരങ്ങളില്‍ നിന്നും 110 ഗോളുകളാണ് ഹസാര്‍ഡ് നേടിയത്. 86 അസിസ്റ്റുകളും താരം സ്വന്തം പേരില്‍ കുറിച്ചു. 2 തവണ പ്രീമിയര്‍ ലീഗ്, 2 യീറോപ്പ, ഒരു തവണ എഫ്.എ കപ്പും നേടിയിട്ടുണ്ട്.

Tags:    

Similar News