‘ഇതാ തിരിച്ച് വരുന്നു’; അനസിന് ജിങ്കന്‍ വക ‘വാം വെല്‍ക്കം’

ആറ് മാസം മുമ്പാണ് അന്താരാഷ്ട്രാ ഫുട്ബോളിനോട് വിട പറയുന്നതായി അനസ് എടത്തൊടിക പ്രഖ്യാപിച്ചത്

Update: 2019-06-11 12:30 GMT

വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ടീമിലേക്ക് തിരിച്ച് വിളിച്ച ഇന്ത്യയുടെ മലയാളി താരം അനസ് എടത്തൊടികക്ക് ആശംസ അറിയിച്ച് ബ്ലാസ്റ്റേഴ്സ് നായകനും ഇന്ത്യയുടെ വൻമതിലുമായ സന്ദേശ് ജിങ്കൻ. അനസിന്റെ തിരിച്ച് മടങ്ങി വരവോടെ, ‘ഞങ്ങൾ തിരിച്ച് വരുന്നു’ എന്ന തലക്കെട്ടോടെയുള്ള ജിങ്കന്റെയും അനസിന്റെയും ഫോട്ടോയാണ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ആറ് മാസം മുമ്പാണ് അന്താരാഷ്ട്രാ ഫുട്ബോളിനോട് വിട പറയുന്നതായി അനസ് എടത്തൊടിക പ്രഖ്യാപിച്ചത്. എ.എഫ്.സി ഏഷ്യൻ കപ്പിൽ
നിന്നും ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പുറത്തായതിന് പിറകെയായിരുന്നു അനസ് നീലക്കുപ്പായം ഊരിവെക്കാൻ തീരുമാനിക്കുന്നത്. വലിയ ഞെട്ടലോടെയായിരുന്നു അന്ന് മലയാളികൾ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനത്തെ എതിരേറ്റത്.

Advertising
Advertising

Full View

എന്നാൽ ഇന്റർകോണ്ടിനെന്റൽ കപ്പിനായുള്ള ടീമിലേക്ക് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് അനസിനെ തിരിച്ചുവിളിക്കുകയായിരുന്നു. ഇന്ത്യയുടെ 35 അംഗ ടീമിൽ അനസിന് പുറമെ ജോബി ജസ്റ്റിൻ, സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. അഹമ്മദാബാദിൽ ജൂലെെ ഏഴ് മുതൽ 19 വരെയാണ് ടൂർണമെന്റ് നടക്കുന്നത്.

Tags:    

Similar News