കോപ്പ അമേരിക്ക; ജയത്തോടെ തുടങ്ങി ബ്രസീല്‍
ഫിലിപ്പെ കുട്ടിനോ രണ്ട് ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ എവര്‍ട്ടന്‍ സോരസിന്റെ വകയായിരുന്നു മൂന്നാം ഗോള്‍.
കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചുവിട്ടത്. ഫിലിപ്പെ കുട്ടിനോ രണ്ട് ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ എവര്‍ട്ടന്‍ സോരസിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.
50ാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്ക് വലയിലെത്തിച്ച് കുട്ടീനോയാണ് ഗോളടിക്ക് തുടക്കമിട്ടത്. മൂന്ന് മിനുറ്റിന് പിന്നാലെ കുട്ടീനോ തന്നെ ബ്രസീലിന്റെ ലീഡുയര്‍ത്തി. 85ാം മിനുറ്റില്‍ സോരെസ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. മികച്ച അവസരങ്ങള്‍ ബ്രസീലിന് മുന്നില്‍ എത്തിയിരുന്നുവെങ്കിലും ഗോള്‍ പിറന്നില്ല. എന്നിരുന്നാലും നെയ്മറില്ലാതെ ഇറങ്ങുന്ന ബ്രസീലിന് കുട്ടിനോയുടെ തകര്‍പ്പന്‍ പ്രകടനം മുതല്‍കൂട്ടാവും.
19ന് വെനസ്വേലയ്ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മൽസരം. അന്നു തന്നെ ബൊളീവിയ പെറുവിനെയും നേരിടും. പന്തടക്കത്തിലും പാസിങ്ങിലും ആക്രമണത്തിലും മികച്ച പ്രകടനമാണ് മഞ്ഞപ്പട പുറത്തെടുത്തത്. ഒന്നാം പകുതിയില്‍ ബ്രസീലിനെ ഗോളടിപ്പിക്കാതെ നോക്കിയത് മാത്രമാണ് ബൊളീവിയക്ക് ആശ്വാസമായുള്ളത്.
BOOM. 👊🇧🇷
— FOX Sports Football (@FOXFOOTBALL) June 15, 2019
Brazil score twice in just four minutes to leave Bolivia in their wake at the #CopaAmerica!
Coutinho with both goals. #BRAxBOL
FOLLOW LIVE: https://t.co/BNsGpHCsS1 pic.twitter.com/9Q5TMtFmha