സുവാരസും കവാനിയും ഗോളടിച്ചു; ഇക്വഡോറിനെ തകര്‍ത്ത് ഉറുഗ്വെ
പത്ത് പേരായി ചുരുങ്ങിയ ഇക്വഡോറിന്‍റെ ബോക്സില്‍ പിന്നെ ഉറുഗ്വെയ്ന്‍ കടന്നുകയറ്റം. കവാനിയും സുവാരസും ആദ്യ പകുതിയില്‍ ലക്ഷ്യം കണ്ടു.
Update: 2019-06-17 02:18 GMT
കോപ്പ അമേരിക്കയില്‍ ഉറുഗ്വെക്ക് വിജയത്തുടക്കം. ഇക്വഡോറിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഉറുഗ്വെ തോല്‍പ്പിച്ചത്. സുവാരസും കവാനിയും ഉറുഗ്വെക്കായി സ്കോര്‍ ചെയ്തു.
കളത്തില്‍ സര്‍വാധിപത്യം പുലര്‍ത്തിയ ജയം. ആറാം മിനിട്ടില്‍ ഗോളടി തുടങ്ങി നിക്കൊളാസ് ലൊഡെയ്റോ. ഇരുപത്തിനാലാം മിനിട്ടില്‍ ജോസ് ക്വിന്‍ററോസിന് ചുവപ്പ് കാര്‍ഡ്. പത്ത് പേരായി ചുരുങ്ങിയ ഇക്വഡോറിന്‍റെ ബോക്സില്‍ പിന്നെ ഉറുഗ്വെയ്ന്‍ കടന്നുകയറ്റം. കവാനിയും സുവാരസും ആദ്യ പകുതിയില്‍ ലക്ഷ്യം കണ്ടു.
എഴുപത്തിയെട്ടാം മിനിട്ടില്‍ ആര്‍ടുറോ മിനയുടെ ഓണ്‍ ഗോള്‍ പട്ടിക തികച്ചു. വെള്ളിയാഴ്ച ജപ്പാനെതിരെയാണ് ഉറുഗ്വെയുടെ അടുത്ത മത്സരം.