മുന്‍ യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനിയെ അറസ്റ്റ് ചെയ്തു

സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്ന് നേരത്തെ പ്ലാറ്റീനിയെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

Update: 2019-06-18 15:44 GMT
Advertising

യുവേഫ യുവേഫ മുന്‍ പ്രസിഡന്‍റ് മിഷേല്‍ പ്ലാറ്റീനിയെ അറസ്റ്റ് ചെയ്തു. 2022 ലോകകപ്പ് ഖത്തറിന് നല്‍കുന്നതിന് പ്ലാറ്റീനി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.

ഖത്തറിന് വേദി നൽകിയതുമായി ബന്ധപ്പെട്ടുയർന്ന ആരോപണത്തെ തുടർന്ന് രണ്ട് വർഷം മുമ്പ് ആരംഭിച്ച അന്വേഷണത്തിലെ ആദ്യ നീക്കമാണ് പ്ലാറ്റീനിയുടെ അറസ്റ്റ്. 2010ല്‍ ആയിരുന്നു ഖത്തറിന് 2022 ലോകകപ്പ് അനുവദിച്ച് നല്‍കിയത്. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്ന് 2015ല്‍ പ്ലാറ്റീനിയെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

Tags:    

Similar News