തോറ്റില്ല, മെസി ഗോളടിച്ചെങ്കിലും അര്‍ജന്റീനക്ക് സമനില
ഒന്നാം പകുതി അവസാനിച്ചത് പരഗ്വായ് നേടിയ ഒരു ഗോളിന്റെ മുന്‍തൂക്കത്തിലായിരുന്നു. രണ്ടാം പകുതിയില്‍ ലഭിച്ച പെനല്‍റ്റി കിക്ക് വലയിലെത്തിച്ചാണ് അര്‍ജന്റീന ഒപ്പമെത്തിയത്.
മെസി ഗോളടിച്ചെങ്കിലും അര്‍ജന്റീനക്ക് ജയിക്കാനായില്ല. പരാഗ്വയ്‌ക്കെതിരെ സമനില(1-1) പാലിച്ചതോടെ അടുത്ത ഘട്ടത്തിലേക്കുള്ള അര്‍ജന്റീനയുടെ പ്രവേശനവും തുലാസിലായി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീന മത്സരത്തിലേക്ക് തിരിച്ചുവന്നത്. 37ാം മിനുറ്റില്‍ റിച്ചാര്‍ഡ് സാഞ്ചസ് ആയിരുന്നു പരാഗ്വെയ്ക്കായി ഗോള്‍ നേടിയത്.
ഒന്നാം പകുതി അവസാനിച്ചത് പരഗ്വായ് നേടിയ ഒരു ഗോളിന്റെ മുന്‍തൂക്കത്തിലായിരുന്നു. രണ്ടാം പകുതിയില്‍ ലഭിച്ച പെനല്‍റ്റി കിക്ക് വലയിലെത്തിച്ചാണ് അര്‍ജന്റീന ഒപ്പമെത്തിയത്. മെസിയായിരുന്നു കിക്കെടുത്തത്. പന്ത് വലയിലെത്തിയതോടെ അര്‍ജന്റീന കളിയിലേക്ക് തിരിച്ചുവന്നു. എന്നാല്‍ പിന്നീട് വല കുലുക്കാന്‍ ഇരു ടീമുകള്‍ക്കും ആയില്ല. ബോള്‍ പൊസഷനില്‍ അര്‍ജന്റീനയായിരുന്നു മുന്നിലെങ്കിലും വ്യക്തമായ മേധ്വാവിത്വമില്ലായിരുന്നു.
🏆 @CopaAmerica
— Selección Argentina 🇦🇷 (@Argentina) June 20, 2019
⚽ @Argentina 🇦🇷 1 (Lionel Messi) - #Paraguay 🇵🇾 1 (Richard Sánchez)
Final del partido en Belo Horizonte. pic.twitter.com/1suTxQhLjM
കൊളംബിയക്കെതിരെ ആദ്യ മത്സരം തോറ്റ അര്‍ജന്റീനക്ക് അടുത്ത മത്സരം നിര്‍ണയാകമാണ്. ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീനയാണ് പോയിന്റ് പട്ടികയില്‍ പിന്നിലുള്ളത്. രണ്ട് മത്സരങ്ങളും ജയിച്ച കൊളംബിയയാണ് മുന്നില്‍. രണ്ട് പോയിന്റുമായി പരാഗ്വെ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. കോപ്പ അമേരിക്കയിലെ അതിഥികളായ ഖത്തറുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ ജയിച്ചാല്‍ മാത്രം പോര, കൊളംബിയ പരാഗ്വെ മത്സരത്തില്‍ പരാഗ്വെ തോല്‍ക്കുകയും വേണം.