കൊളംബിയയെ തോല്‍പിച്ച് ചിലി സെമിയില്‍
പെനല്‍റ്റി ഷൂട്ടൗട്ടിലാണ് കൊളംബിയയെ തോല്‍പ്പിച്ചത്. യുറൂഗ്വെ-പെറു മത്സരവിജയിയെ ആകും ചിലി സെമിയില്‍ നേരിടുക.
Update: 2019-06-29 02:51 GMT
കൊളംബിയയെ തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ചിലി കോപ്പാ അമേരിക്കാ ഫുട്ബോള്‍ സെമിയില്‍. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് കൊളംബിയയെ തോല്‍പ്പിച്ചത്. യുറൂഗ്വെ-പെറു മത്സരവിജയിയെ ആകും ചിലി സെമിയില്‍ നേരിടുക.
ശക്തരായ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മത്സരത്തിന്റെ ആവേശവും കൂടി. എന്നാല്‍ ചിലിയന്‍ നിരക്കായിരുന്നു അല്പം മുന്‍തൂക്കം. പക്ഷെ, നിശ്ചിതസമയത്തും അധിക സമയത്തും ഗോള്‍ നേടാന്‍ ഇരുടീമിനുമായില്ല. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ആദ്യ നാല് കിക്കുകളും ഇരുടീമും ലക്ഷ്യത്തിലെത്തിച്ചു.
അഞ്ചാം കിക്കെടുത്ത കൊളംബിയക്ക് പിഴച്ചു. ഇതോടെ ചിലിയുടെ അവസാന കിക്ക് നിര്‍ണായകമായി. സൂപ്പര്‍ താരം അലക്സി സാഞ്ചസ് ആ നിമിഷം പാഴാക്കിയില്ല. തുടര്‍ച്ചയായ മൂന്നാം തവണയും ചിലി സെമിയിലേക്ക്.