ചരിത്രം കാനറികള്‍ക്കൊപ്പം

കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ഹോം മത്സരത്തില്‍ ബ്രസീല്‍ ജയിച്ചു. 

Update: 2019-07-02 05:47 GMT

കോപ്പ അമേരിക്കയില്‍ ക്ലാസിക് പോരിനിറങ്ങുന്പോള്‍ ചരിത്രം ബ്രസീലിനൊപ്പമാണ്. അവസാനം നടന്ന 6 പ്രധാന മത്സരങ്ങളിലും അവര്‍ അര്‍ജന്റീനയോട് തോറ്റിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ ബെല്‍ജിയത്തോടാണ് ബ്രസീല്‍ അവസാനമായി തോറ്റത്. എന്നാല്‍ സമീപകാലത്ത് അര്‍ജന്റീനയുടെ പ്രകടനം ആശാവഹമല്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബ്രസീലും അര്‍ജന്റീനയും അവസാനമായി ഏറ്റുമുട്ടിയത്. ജിദ്ദയില്‍ നടന്ന മത്സരത്തില്‍ ബ്രസീല്‍ ഒരു ഗോളിന് ജയിച്ചു. മെസിയും അഗ്വേറോയും അടക്കമുള്ള സൂപ്പര്‍ താരങ്ങളില്ലാതെയാണ് അന്ന് അര്‍ജന്റീന കളിച്ചത്.

ഇനി പ്രധാന വേദികളിലെ ചരിത്രം പരിശോധിക്കാം

Advertising
Advertising

കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ഹോം മത്സരത്തില്‍ ബ്രസീല്‍ ജയിച്ചു. എവേ മത്സരം സമനിലയില്‍. 2010 ല്‍ ഹോം മത്സരം സമനിലയായെങ്കില്‍ എവേ മത്സരത്തില്‍ ബ്രസീല്‍ ജയിച്ചു. 2007 കോപ്പ അമേരിക്കയിലും 2005 കോണ്‍ഫെഡറേഷന്‍ കപ്പിലും ബ്രസീല്‍ കിരീടം നേടിയത് അര്‍ജന്റീനയെ തോല്‍പ്പിച്ചായിരുന്നു.

സമീപകാല പ്രകടനങ്ങളിലും ബ്രസീല്‍ ഒരു പടി മുന്നിലാണ്. ലോകകപ്പില്‍ ബെല്‍ജിയത്തോട് തോറ്റശേഷം ടിറ്റെയുടെ ടീം തോല്‍വിയറിഞ്ഞിട്ടില്ല. മറുവശത്ത് കോപ്പയില്‍ കൊളംബിയയോട് തോറ്റ അര്‍ജന്റീന സൌഹൃദ മത്സരത്തില്‍ വെനസ്വേലയോടും തോറ്റിരുന്നു. ഇരുടീമുകളും തമ്മില്‍ ഇതുവരെ കളിച്ചതില്‍ 40 എണ്ണം അര്‍ജന്റീന ജയിച്ചപ്പോള്‍ 45 എണ്ണത്തില്‍ തോറ്റു.

Tags:    

Similar News