ബാഴ്‍സയില്‍ ഗ്രീസ്മാന്‍ പരിശീലനം തുടങ്ങി
ഗ്രീസ്മാന് വേണ്ടി 200 മില്യണ്‍ ഡോളര്‍ ബാഴ്സ നല്‍കണമായിരുന്നുവെന്നും ഇത് നല്‍കാത്ത പക്ഷം നിയമനപടിക്ക് ഒരുങ്ങുമെന്ന് അത്‍ലറ്റികോ മാഡ്രിഡ് വ്യക്തമാക്കി.
ബാഴ്സലോണയില്‍ എത്തിയ ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന്‍ പരിശീലനം തുടങ്ങി. ഏഴാം നന്പറിലാകും താരം കളിക്കുക. എന്നാല്‍ഗ്രീസ്മാന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ഇരു ക്ലബ്ബുകള്‍ക്കുമിടയില്‍ പ്രശ്നങ്ങളും ഉടലെടുത്തിട്ടുണ്ട്.
120 മില്യണ്‍ യൂറോയ്ക്കാണ് ഗ്രീസ്മാന്‍ കറ്റാലന്‍ സംഘത്തോടൊപ്പം ചേര്‍ന്നത്. ഏറെ നാളായി അത്‍ലറ്റികോ മാഡ്രിഡ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ സീസണിലും ഗ്രീസ്മാന്‍ അത്‍ലറ്റികോയില്‍ തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ബാഴ്സയോടൊപ്പം ചേരുന്നതില്‍ സംതൃപ്തനാണ്. നൌ ക്യാന്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനവും തുടങ്ങി. കോപ്പാ അമേരിക്ക ഫുട്ബോളിന് ശേഷം മെസി, സുവാരസ് എന്നീ താരങ്ങള്‍ ഉടന്‍ ബാഴ്സ ക്യാന്പിനൊപ്പം ചേരും.
അത്‍ലറ്റിക്കോ മാഡ്രിഡിനായും ഫ്രാന്‍സിനായും ഏഴാം നന്പറില്‍ കളിക്കുന്ന ഗ്രീസ്മാന് ബാഴ്സയിലും ഏഴാം നന്പര്‍ ജഴ്സിയാണ് നല്‍കുക. ഈ നന്പറില്‍ കളിച്ചിരുന്ന ബ്രസീല്‍ സൂപ്പര്‍ താരം കുട്ടീഞ്ഞോക്ക് മറ്റേതെങ്കിലും നന്പര്‍ നല്‍കിയേക്കും. അതേസമയം, ഗ്രീസ്മാന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് അത്‍ലറ്റികോ മാഡ്രിഡിനും ബാഴ്സക്കും ഇടയില്‍ പ്രശ്നങ്ങളും ഉടലെടുത്തു. ഗ്രീസ്മാന് വേണ്ടി 200 മില്യണ്‍ ഡോളര്‍ ബാഴ്സ നല്‍കണമായിരുന്നുവെന്നും ഇത് നല്‍കാത്ത പക്ഷം നിയമനപടിക്ക് ഒരുങ്ങുമെന്ന് അത്‍ലറ്റികോ മാഡ്രിഡ് വ്യക്തമാക്കി.