ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം അള്‍ജീരിയക്ക്
രണ്ടാം തവണയാണ് അള്‍ജീരിയ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരാകുന്നത്.
Update: 2019-07-20 02:01 GMT
ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോള്‍ കിരീടം അള്‍ജീരിയക്ക്. ഫൈനലില്‍ സെനഗലിനെ ഏകപക്ഷീയ ഒരുഗോളിനാണ് തോല്‍പ്പിച്ചത്. രണ്ടാം മിനുട്ടില്‍ ബാഗ്ദാദ് ബൗണെജയാണ് ഗോള്‍ നേടിയത്.
ഇത് രണ്ടാം തവണയാണ് അള്‍ജീരിയ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരാകുന്നത്. മത്സരത്തിനിടെ സെനഗലിന് പെനല്‍റ്റി ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായിരുന്നില്ല.