സൂപ്പർ താരം യുവന്റസ് വിടുന്നു; ഓഫറുമായി പ്രീമിയർ ലീഗ് വമ്പന്മാർ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടനം ഹോട്‌സ്പർ എന്നിവരാണ് അർജന്റീനക്കാരനായ സൂപ്പർ താരത്തിനു പിന്നാലെയുള്ളത്.
യുവന്റസിന്റെ സ്റ്റാർ സ്‌ട്രൈക്കർ പൗലോ ഡിബാല ക്ലബ്ബ് വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലെത്തിയതിനു ശേഷം മുൻനിരയിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്നതാണ് താരത്തെ ക്ലബ്ബ് വിടാൻ പ്രേരിപ്പിച്ചത് എന്നാണ് സൂചന. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടനം ഹോട്‌സ്പർ എന്നിവരാണ് അർജന്റീനക്കാരനായ സൂപ്പർ താരത്തിനു പിന്നാലെയുള്ളത്.
പുതിയ സീസണിലേക്കുള്ള യുവന്റസിന്റെ കിറ്റുകളുടെ പ്രദർശനത്തിലും മറ്റും മുന്നിലുണ്ടായിരുന്ന ഡിബാല അപ്രതീക്ഷിതമായാണ് പുതിയ തീരുമാനം കൈക്കൊണ്ടത് എന്നാണ് സൂചന. പുതിയ കോച്ച് മൗറീസിയോ സാറിയുടെ പദ്ധതികളിൽ സ്ഥിരം സ്ഥാനം നേടുക എളുപ്പമല്ലെന്നതാണ് താരത്തിന്റെ മനംമാറ്റത്തിന് കാരണം. കോപ അമേരിക്കയിൽ അർജന്റീനയുടെ സ്റ്റാർട്ടിംഗ് ഇലവനിൽ ഇടംനേടാൻ ബുദ്ധിമുട്ടിയ താരം അവസരം ലഭിച്ച മത്സരത്തിൽ രണ്ട് ഗോളും നേടിയിരുന്നു.
കഴിഞ്ഞ സീസണില്‍ യുവന്റസിനായി അഞ്ച് ഗോളുകളാണ് ഡിബാല നേടിയത്. എന്നാല്‍ അതിന് മുമ്പത്തെ വര്‍ഷം 22 ഗോളുകള്‍ നേടിയിരുന്നു. ക്രിസ്റ്റ്യാനോ എത്തിയ ശേഷം അര്‍ജന്റീനയന്‍ താരത്തിന് കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ലെന്ന് ചുരുക്കം. പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിബാലയുമായി ബന്ധപ്പെട്ടുവെന്നാണ് ടൂറിന്‍ കേന്ദ്രമായുളള പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ടോട്ടനമാണ് താരത്തിന്‍റെ പിന്നാലെ കൂടുന്നത്. അവര്‍ ഇതികം ഒരു കരാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.