ഫ്രഞ്ച് സൂപ്പര്‍ കപ്പ് ജേതാക്കളായി പി.എസ്.ജി
9 കിരീടങ്ങളുമായി ഏറ്റവും കൂടുതല്‍ തവണ സൂപ്പര്‍ കപ്പ് നേടിയ ടീമെന്ന റെക്കോര്‍ഡും പി.എസ്.ജി സ്വന്തമാക്കി.
പി.എസ്.ജി ഫ്രഞ്ച് സൂപ്പര്‍ കപ്പ് ജേതാക്കള്‍. റെനെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. 9 കിരീടങ്ങളുമായി ഏറ്റവും കൂടുതല്‍ തവണ സൂപ്പര്‍ കപ്പ് നേടിയ ടീമെന്ന റെക്കോര്‍ഡും പി.എസ്.ജി സ്വന്തമാക്കി.
സീസണിലെ ആദ്യ കിരീടപ്പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് പി.എസ്.ജി തിരിച്ചുവരവ് നടത്തിയത്. 13ാം മിനുട്ടില്‍ അഡ്രിയാന്‍ ഹുനൂവാണ് റെനെയ്ക്ക് ലീഡ് സമ്മാനിച്ചത്. രണ്ടാംപകുതി വരെ കാത്തിരിക്കേണ്ടി വന്നു ലീഗ് ചാമ്പ്യന്മാര്‍ക്ക് സമനില പിടിക്കാന്‍.
57ാം മിനുട്ടില്‍ എംബാപ്പെയുടെ ഗോള്‍. വൈകാതെ ജയമുറപ്പിച്ച് എയ്ഞ്ചല്‍ ഡി മരിയയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോള്‍. പി.എസ്ജിയുടെ തുടര്‍ച്ചയായ 7ാം സൂപ്പര്‍ കപ്പ് കിരീടമാണിത്. ലീഗ് വണ്‍ ചാമ്പ്യന്മാരും ഫ്രഞ്ച് കപ്പ് ചാമ്പ്യന്മാരും തമ്മിലുള്ള പോരാട്ടമാണ് ഫ്രഞ്ച് സൂപ്പര്‍ കപ്പ്. ചൈനയിലെ ഷെന്‍ഷനിലാണ് മത്സരം നടന്നത്.