സിറ്റി കമ്മ്യൂണിറ്റി ഷീല്‍ഡ് ചാമ്പ്യന്‍സ്; ജോവന്‍ ഗാമ്പര്‍ കിരീടം ബാഴ്സക്ക്
Update: 2019-08-05 05:42 GMT
ഈ വര്‍ഷത്തെ കമ്മ്യൂണിറ്റി ഷീല്‍ഡ് ചാമ്പ്യന്‍ പട്ടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റിയിയുടെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി റഹീം സ്റ്റെര്‍ലിങ്ങും ലിവര്‍പൂളിന് വേണ്ടി ജോയല്‍ മാറ്റിപ്പുമാണ് ഗോള്‍ നേടിയത്.
അതേസമയം, ജോവന്‍ ഗാമ്പര്‍ കിരീടം ബാഴ്സലോണക്ക് സ്വന്തമായി. ആഴ്സണലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്സലോണ കിരീടം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ബാഴ്സയുടെ തിരിച്ചുവരവ്. നൈല്‍സും ലൂയി സുവാരസുമാണ് ബാഴ്സയക്കായി ഗോളുകള്‍ നേടിയത്. ഒബമയാങ് ആണ് ആഴ്സണലിന്റെ ഏക ഗോള്‍ നേടിയത്.