കമ്യൂണിറ്റി ഷീല്‍ഡ് ചാമ്പ്യന്‍ പട്ടം സിറ്റിക്ക്
മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയം എന്ന സിറ്റിയുടെ സ്വപ്നം തകര്‍ത്ത് രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ തിരിച്ചുവന്നു.
ഈ വര്‍ഷത്തെ കമ്യൂണിറ്റി ഷീല്‍ഡ് ചാന്പ്യന്‍ പട്ടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി റഹീം സ്റ്റെര്‍ലിങ്ങും ലിവര്‍പൂളിന് വേണ്ടി ജോയല്‍ മാറ്റിപ്പുമാണ് ഗോള്‍ നേടിയത്.
12-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങിലൂടെയാണ് സിറ്റി ലീഡെടുത്തത്. ഡേവിഡ് സില്‍വയില്‍ നിന്ന് ലഭിച്ച പന്തില്‍ നിന്നായിരുന്നു സ്റ്റെര്‍ലിങ്ങിന്റെ ഗോള്‍. മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയം എന്ന സിറ്റിയുടെ സ്വപ്നം തകര്‍ത്ത് രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ തിരിച്ചുവന്നു. 77-ാം മിനിറ്റില്‍ പ്രതിരോധനിരക്കാരന്‍ മാറ്റിപിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. ഇഞ്ചുറി ടൈമില്‍ മുഹമ്മദ് സലാഹിന് ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ഇതോടെ കളി പെനാല്‍റ്റി ഷൂട്ടൌട്ടിലേക്ക് നീങ്ങി.