2022 ഫുട്ബോള്‍ ലോകകപ്പ്; സാധ്യത ടീം പ്രഖ്യാപിച്ചു, നാല് മലയാളികള്‍  

പ്രതിരോധ താരം അനസ് എടത്തൊടിക,മധ്യനിരക്കാരന്‍ ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുല്‍ സമദ്, സ്‌ട്രൈക്കര്‍ ജോബി ജസ്റ്റിന്‍ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട മലയാളികള്‍.

Update: 2019-08-06 05:55 GMT

2022 ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. 34 അംഗ ടീമിനെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചാണ് പ്രഖ്യാപിച്ചത്. നാല് മലയാളികള്‍ സാധ്യത ടീമില്‍ ഉള്‍പ്പെട്ടു. പ്രതിരോധ താരം അനസ് എടത്തൊടിക,മധ്യനിരക്കാരന്‍ ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുല്‍ സമദ്, സ്‌ട്രൈക്കര്‍ ജോബി ജസ്റ്റിന്‍ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട മലയാളികള്‍.

നാലു മലയാളികളും അവസാന 23 അംഗ ടീമിൽ ഉൾപ്പെടാൻ സാധ്യത ഉള്ളവരാണ്. സെപ്തംബര്‍ 5ന് ഗുവാഹത്തിയില്‍ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ യോഗ്യതാ മത്സരം. സപ്തംബര്‍ 10ന് ദോഹയില്‍വെച്ച് ഖത്തറുമായി രണ്ടാം മത്സരം കളിക്കും.ഖത്തറിന് പുറമെ ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയവരും ഇന്ത്യയുടെ ഗ്രൂപ്പിലുണ്ട്.

Advertising
Advertising

ടീം ഇങ്ങനെ: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, കമല്‍ജിത് സിങ്, വിശാല്‍ കേത്(ഗോള്‍ കീപ്പര്‍മാര്‍)

പ്രതിരോധം: രാഹുല്‍ ഭേകെ, നിശു കുമാര്‍, പ്രീതം കോട്ടാല്‍, അനസ് എടത്തൊടിക, സന്ദേഷ് ജിങ്കാന്‍, അന്‍വര്‍ അലി, നരേന്ദര്‍ ഗെഹ്ലോട്ട്, സര്‍തക് ഗോളി, ആദില്‍ ഖാന്‍, സലാം രാജന്‍ സിങ്, സുഭാശിഷ്, ജെറി, മന്ദര്‍ റാവു ദേസായ്

മധ്യനിര: നിഖില്‍ പൂജാരി, ഉദാന്ത സിങ്, അനിരുദ്ധ് താപ്പ, റായ്‌നീര്‍ ഫെര്‍ണാണ്ടസ്, വിനിത് റായ്, സഹല്‍ അബ്ദുല്‍ സമദ്, അമര്‍ജിത് സിങ്, പ്രോണോയ് ഹാള്‍ഡര്‍, റൗളിഹ് ബോര്‍ജസ്, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ഹാളിചരണ്‍ നന്‍സാരി, ആഷിഖ് കുരുണിയന്‍

മുന്നേറ്റം: ബല്‍വന്ദ് സിങ്, സുനില്‍ ഛേത്രി, ജോബി ജസ്റ്റിന്‍, ഫാറൂക് ചൗദരി, മന്‍വീര്‍ സിങ്

Tags:    

Similar News