വീഡിയോ എടുക്കാന്‍ സമ്മതിക്കില്ല... ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി അനസ്

തന്നെ വളര്‍ത്തിയത് നാട്ടുകാരാണെന്നും അവര്‍ക്കൊപ്പം നില്‍ക്കണമെന്ന ആഗ്രഹം മാത്രമാണ് ഉള്ളതെന്നും അനസ് പറഞ്ഞു

Update: 2019-08-14 10:27 GMT

പ്രളയ ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനത്തിനിടെ വീഡിയോ എടുക്കാന്‍ സമ്മതിക്കാതെ ഒഴിഞ്ഞുമാറിയും ഏവര്‍ക്കുമൊപ്പം ജോലികള്‍ ചെയ്തും ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടിക. മലപ്പുറം ജില്ലയിലെ വാഴക്കാട് വാലില്ലാ പുഴയിലാണ് അനസ് ശുചീകരണത്തിനിറങ്ങിയത്. അനസ് ഉള്‍പ്പടെ അദ്ദേഹത്തിന്‍റെ നാടായ കൊണ്ടോട്ടി മുണ്ടപ്രയിലെ ഗ്രാമം ഒന്നിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയതോടെ നാടാകെ ആവേശത്തിലായി.

"അനസ് അഭിമാനം " Anas Edathodika, Indian footballer പ്രളയ ബാധിത വീടുകളിൽ വൃത്തിയാക്കലിന് എത്തിയപ്പോൾ 😘

Posted by Hamza Kondotty Ccj on Tuesday, August 13, 2019

നാട്ടുകാരിലൊരാള്‍ ഒഴിഞ്ഞുമാറുന്ന അനസിനെ വീഡിയോയില്‍ പിടിച്ചു നിര്‍ത്തി ചേര്‍ക്കുകയായിരുന്നു. ദേഹം മുഴുവന്‍ ചളിയുമായാണ് അനസ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തന്നെ വളര്‍ത്തിയത് നാട്ടുകാരാണെന്നും അവര്‍ക്കൊപ്പം നില്‍ക്കണമെന്ന ആഗ്രഹം മാത്രമാണ് ഉള്ളതെന്നും അനസ് പറഞ്ഞു.

Tags:    

Similar News