ലിവര്‍പൂളിനും ആഴ്‌സണലിനും ജയം
സാഡിയോ മാനയുടെയും ഫിര്‍മിഞ്ഞോയുടെയും കരുത്തില്‍ സതാംപ്ടണെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ബേണ്‍ലിയെ ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്‌സണലും തോല്‍പ്പിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ആഴ്‌സണലിനും ജയം. അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി- ടോട്ടനം മത്സരം സമനിലയില്‍ പിരിഞ്ഞു. ഇന്ന് ചെല്‍സി ലെസ്റ്റര്‍ സിറ്റിയെ നേരിടും. സ്പാനിഷ് ലീഗില്‍ റയല്‍ സെല്‍റ്റാവിഗോയെ തോല്‍പ്പിച്ചു
സീസണിലെ രണ്ടാം മത്സരത്തിലും ലിവര്‍പൂളും ആഴ്‌സണലും ജയം നേടി. സാഡിയോ മാനയുടെയും ഫിര്‍മിഞ്ഞോയുടെയും കരുത്തില്‍ സതാംപ്ടണെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ബേണ്‍ലിയെ ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്‌സണലും തോല്‍പ്പിച്ചു.
അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി-ടോട്ടനം പോരാട്ടം സമനിലയില്‍ പിരിഞ്ഞു. രണ്ട് ഗോളുകള്‍ വീതമാണ് ഇരുടീമും നേടിയത്. ഇന്ന് ചെല്‍സി-ലെസ്റ്റര്‍ സിറ്റിയെ നേരിടും. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ആദ്യ മത്സരം സ്വന്തമാക്കി. സെല്‍റ്റാവിഗോയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു. ബെന്‍സേമ, ടോണി ക്രൂസ്, ലൂക്കാസ് വാസ്‌കസ് എന്നിവരാണ് റയലിനായി ഗോള്‍ നേടിയത്.