ചെല്‍സിക്ക് സമനില; അത്‍ലറ്റികോ മാഡ്രിഡിന് ജയം
അത്‍ലറ്റിക്കോയുടെ റെനന്‍ ലോദിയും ഗെറ്റാഫയുടെ ജോര്‍ജ് മൊലിന വിദാലും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് സമനില. ലെസ്റ്റര്‍ സിറ്റിയാണ് ചെല്‍സിയെ സമനിലയില്‍ തളച്ചത്. സ്പാനിഷ് ലീഗില്‍ അത്‍ലറ്റികോ മാഡ്രിഡും സെവിയ്യയും ജയം കണ്ടു.
ആദ്യ മത്സരം മറുപടിയില്ലാത്ത നാല് ഗോളിന് തോറ്റ ചെല്‍സിക്ക് രണ്ടാം കളിയിലും ജയിക്കാനായില്ല. മുന്‍ ചാമ്പ്യന്മാര്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ചെല്‍സിക്കായി മേസണ്‍ മൌണ്ടും ലെസ്റ്ററിനായി വില്‍ഫ്രഡ് എന്‍ഡീഡിയും ഗോള്‍ നേടി. നിലവില്‍ ചെല്‍സി ചെല്‍സി പതിനഞ്ചാം സ്ഥാനത്തും ലെസ്റ്റര്‍ പന്ത്രണ്ടാം സ്ഥാനത്തുമാണ്.
ഇന്ന് രണ്ടാം ജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വോള്‍വ്‍സിനെ നേരിടും. അതേസമയം, സ്പാനിഷ് ലീഗില്‍ അത്‍ലറ്റികോ മാഡ്രിഡ് ഗെറ്റാഫയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. അല്‍വാറോ മൊറാട്ടയാണ് അത്‍ലറ്റിക്കോക്കായി ഗോള്‍ നേടിയത്. അത്‍ലറ്റിക്കോയുടെ റെനന്‍ ലോദിയും ഗെറ്റാഫയുടെ ജോര്‍ജ് മൊലിന വിദാലും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. സെവിയ്യ എസ്പാനിയോളിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു.