പിണക്കം മാറി; സിദാനും ബെയ്‍ലും കൈകോര്‍ക്കുന്നു
സെല്‍റ്റാവിഗോക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയല്‍ ജയിച്ചത്. റയലിന്റെ ആദ്യ ഗോള്‍ നേടിയത് കരീം ബെന്‍സേമയയായിരുന്നു.
റയല്‍ മാഡ്രിഡില്‍ ഗാരത് ബെയ്‍ലും പരിശീലകന്‍ സിനദിന്‍ സിദാനും തമ്മിലുള്ള പിണക്കങ്ങള്‍ക്ക് അയവ്. ബെയ്‍ല്‍ സീസണില്‍ റയലിനൊപ്പം ഉണ്ടാകുമെന്ന് സിദാന്‍ പറഞ്ഞു. സെല്‍റ്റാവിഗോക്കെതിരായ മികച്ച പ്രകടനമാണ് ബെയ്‍ലിന് അനുകൂലമായ നിലപാടെടുക്കാന്‍ സിദാനെ പ്രേരിപ്പിച്ചത്.
സെല്‍റ്റാവിഗോക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയല്‍ ജയിച്ചത്. റയലിന്റെ ആദ്യ ഗോള്‍ നേടിയത് കരീം ബെന്‍സേമയയായിരുന്നു. അതിന് വഴിയൊരുക്കിയത് ബെയ്‍ലും. കളിയില്‍ മികച്ച പ്രകടനമാണ് ബെയ്ല്‍ നടത്തിയത്. ഇതാണ് സിദാന്റെ മനസിളക്കിയത്. ബെയ്‍ല്‍ നന്നായി കളിച്ചെന്നും ഇത് ഗുണപരമായ മാറ്റമായാണ് കാണുന്നതെന്നും സിദാന്‍ പറഞ്ഞു. സീസണില്‍ ടീമിന്റെ പ്രകടനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിദാനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബെയ്‍ല്‍ ചൈനീസ് ക്ലബ്ലിലേക്ക് കൂടുമാറാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ റയല്‍ ഇതിന് അനുവാദം നല്‍കിയില്ല. അതുകൊണ്ട് തന്നെ റയലില്‍ നിന്ന് ഫോം വീണ്ടെടുക്കുകയാണ് ബെയ്‍ലിന്റെ ലക്ഷ്യം.