ബാഴ്‌സക്കു വേണ്ടാത്ത കുട്ടിന്യോക്ക് ബയേണിൽ വൻ സ്വീകരണം  

ഒരു സീസൺ ബാഴ്‌സലോണയിൽ ചെലവഴിച്ചിട്ടും പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ കഴിയാതെ പോയതിനെ തുടർന്നാണ് കുട്ടിന്യോ തട്ടകം മാറിയത്.

Update: 2019-08-19 10:47 GMT

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ എത്തിയ ബ്രസീൽ താരം ഫിലിപ്പ് കുട്ടിന്യോക്ക് ജർമൻ ചാമ്പ്യന്മാരായ ബയേണിന്റെ വക ഉജ്ജ്വല സ്വീകരണം. ടീമിന്റെ പത്താം നമ്പർ ജഴ്‌സിയാണ് ബയേണിൽ കുട്ടിന്യോ അണിയുക. ടീമിന്റെ ഇതിഹാസ താരം ആർയൻ റോബനാണ് ഇതിനുമുമ്പ് പത്താം നമ്പർ അണിഞ്ഞിരുന്നത്.

ഒരു സീസൺ ബാഴ്‌സലോണയിൽ ചെലവഴിച്ചിട്ടും പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ കഴിയാതെ പോയതിനെ തുടർന്നാണ് കുട്ടിന്യോ തട്ടകം മാറിയത്. ലോൺ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് ജർമനിയിലേക്കുള്ള മാറ്റം. 8.5 ദശലക്ഷം യൂറോ (67.4 കോടി രൂപ) ആണ് ലോൺ തുക. 120 ദശലക്ഷം യൂറോ നൽകിയാൽ താരത്തെ സ്വന്തമാക്കാനും ബയേണിനു കഴിയും.

Advertising
Advertising

പ്രതിജ്ഞാബദ്ധതക്കും സമർപ്പണത്തിനും കുട്ടിന്യോയോട് നന്ദി പറയുന്നതായി ബാഴ്‌സലോണ പത്രക്കുറിപ്പിൽ അറിയിച്ചു.

135 ദശലക്ഷം യൂറോയ്ക്കാണ് 2018-ൽ കുട്ടിന്യോ ലിവർപൂളിൽ നിന്ന് ബാഴ്‌സയിലേക്ക് കൂടുമാറിയത്. എന്നാൽ, ഇംഗ്ലണ്ടിൽ പുറത്തെടുത്ത മികവ് സ്‌പെയിനിൽ ആവർത്തിക്കാൻ താരത്തിനായില്ല. ഇഷ്ടപ്പെട്ട പൊസിഷനിൽ നിന്നു മാറി കളിക്കേണ്ടി വന്നതും ടീമിലെ സ്ഥാനത്തിനു വേണ്ടി ശക്തമായ മത്സരമുണ്ടായതും താരത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. 75 മത്സരങ്ങളിൽ ബാഴ്‌സ കുപ്പായമണിഞ്ഞ താരം 21 ഗോൾ നേടുകയും 11 ഗോൡന് വഴിയൊരുക്കുകയും ചെയ്തു. നാല് കിരീട നേട്ടങ്ങളിലും താരം പങ്കാളിയായി.

Tags:    

Similar News