മുഹമ്മദ്‌ റാഫി കേരള ബ്ലാസ്റ്റേഴ്സില്‍

ഹെഡ്ഡറുകളിലൂടെ ഗോളുകൾ നേടുന്നതിൽ ഏറ്റവും മികവു പുലർത്തുന്ന കളിക്കാരനാണ് റാഫി

Update: 2019-08-28 16:53 GMT

മലയാളി സെന്റർ ഫോർവേഡ് താരം മാഡമ്പില്ലത്ത് മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്സിൽ. കാസർഗോഡ് സ്വദേശിയായ റാഫി 2004ൽ എസ്‌.ബി.ടിയിലാണ് തന്റെ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2009-10 ഐ ലീഗിൽ ഒരു ഇന്ത്യന്‍ കളിക്കാരന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്ക് റെക്കോർഡായ 14ഗോളുകൾ നേടിക്കൊണ്ട് മഹീന്ദ്ര യുണൈറ്റഡിന്റെ പ്ലെയര്‍ ഓഫ് ദി ഇയർ പുരസ്‌കാരം നേടി.

ഹെഡ്ഡറുകളിലൂടെ ഗോളുകൾ നേടുന്നതിൽ ഏറ്റവും മികവു പുലർത്തുന്ന കളിക്കാരനാണ് റാഫി. എ.ടി.കെയിലൂടെ ഐഎസ്എല്ലിൽ എത്തിയ റാഫി ഐഎസ്എൽ മൂന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നു. 2015 ഐഎസ്എല്ലിലെ എമേർജിങ് പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ റാഫി ചെന്നൈയിന്‍ എഫ്സി, ചർച്ചിൽ ബ്രദേഴ്‌സ്, മുംബൈ എഫ്സി, ഡിഎസ്‌കെ ശിവാജിയൻസ്, മുംബൈ ടൈഗേഴ്‌സ് എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.

Advertising
Advertising

"രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിനായി ഒരുകൂട്ടം പ്രതിഭാധനരായ കളിക്കാർക്കൊപ്പം ഹോം ടീമിനെ പ്രതിനിധീകരിക്കുന്നതിനുള്ള അവസരം അംഗീകാരമായി കാണുന്നു. ഐ‌എസ്‌എൽ കപ്പ് നേടുകയെന്നതാണ് ഇപ്പോൾ ഏക ലക്ഷ്യം. അതിനായി ഞാൻ പിച്ചിലും പുറത്തും എന്റെ 100 ശതമാനം പരിശ്രമവും നൽകും. ഞങ്ങളുടെ ഹോം സ്റ്റേഡിയത്തെ ആരാധക പിന്തുണയാൽ വീണ്ടും ഒരു മഞ്ഞകോട്ടയാക്കി മാറ്റുന്നത് കാണുവാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്." റാഫി പറയുന്നു.

Tags:    

Similar News