‘മെസിയോടൊപ്പം ഭക്ഷണം കഴിച്ചിട്ടില്ല, വൈകാതെ അതുണ്ടാകും’
യുവേഫ പുരസ്‌കാര വേദി കഴിഞ്ഞ 15 വര്‍ഷമായി പങ്കിടുന്നതിനെക്കുറിച്ചാണ് റൊണാള്‍ഡോ ആദ്യം പറഞ്ഞത്.
യുവേഫയുടെ അവാര്‍ഡ് പ്രഖ്യാപന വേദിയില്‍ വെച്ചാണ് മെസിയോടൊപ്പം ഇതുവരെ ഒന്നിച്ച് ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞത്. സമകാലിക ഫുട്‌ബോളിലെ ഏറ്റവും വലിയ എതിരാളികളായ മെസിയും റൊണാള്‍ഡോയും തമ്മിലുള്ള അപൂര്‍വ്വ ബന്ധത്തെ വ്യക്തമാക്കുന്നതായിരുന്നു റൊണാള്‍ഡോയുടെ വാക്കുകള്‍. ഇതുവരെ ഒന്നിച്ച് ഭക്ഷണം കഴിച്ചിട്ടില്ലെങ്കിലും വൈകാതെ അതുണ്ടാകുമെന്നും റൊണാള്‍ഡോ പ്രതീക്ഷ പ്രകടിപ്പിച്ചു.
മികച്ച യൂറോപ്യന്‍ ഫുട്‌ബോളറെ തെരഞ്ഞെടുക്കുന്ന യുവേഫ പുരസ്‌കാര വേദി കഴിഞ്ഞ 15 വര്‍ഷമായി പങ്കിടുന്നതിനെക്കുറിച്ചാണ് റൊണാള്‍ഡോ ആദ്യം പറഞ്ഞത്. ഇത്രയും ദീര്‍ഘകാലം ഇതുപൊലെ മുമ്പ് സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല. എന്തായാലും അതത്ര എളുപ്പമല്ലെന്നും റൊണാള്‍ഡോ പറഞ്ഞു.
ബാഴ്സലോണ താരം ലയണല്‍ മെസിയെ പുകഴ്ത്തി യുവെന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തങ്ങള്‍ക്ക് ഒന്നിച്ച് ഇതുവരെ ഡിന്നര്‍ കഴിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഭാവിയില്‍ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും റൊണാള്‍ഡോ പറഞ്ഞു.
ये à¤à¥€ पà¥�ें- മെസീ, നിങ്ങളെന്നെ കൂടുതല്‍ മികച്ച കളിക്കാരനാക്കിയെന്ന് റൊണാള്‍ഡോ
ये à¤à¥€ पà¥�ें- ബാഴ്‌സ മറക്കാനാഗ്രഹിക്കുന്ന മത്സരത്തെക്കുറിച്ച് വാന്‍ഡിക്, തലകുനിച്ച് മെസി
'ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. പക്ഷേ, ഇന്നുവരെ ഒന്നിച്ച് ഡിന്നര്‍ കഴിക്കാന്‍ സാധിച്ചിട്ടില്ല. ഭാവിയില്‍ അത് സംഭവിക്കുമെന്നാണ് എന്റെ പ്രതീക്ഷ. തീര്‍ച്ചയായും സ്പെയിനില്‍ കളിക്കുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്. മെസി എനിക്കും ഞാന്‍ മെസിക്കും ഊര്‍ജ്ജമായിട്ടുണ്ട്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇങ്ങനെ ഭാഗമാകുന്നതില്‍ സന്തോഷം' റൊണാള്‍ഡോ പറഞ്ഞു. സമാനമായ അഭിപ്രായപ്രകടനം റൊണാള്‍ഡോ നേരത്തെ ഒരു അഭിമുഖത്തിലും പറഞ്ഞിരുന്നു.
മെസിയേയും റൊണാള്‍ഡോയേയും പിന്തള്ളി യൂറോപിലെ മികച്ച പുരുഷഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ ഡച്ച് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ഡൈക്കാണ് നേടിയത്. എന്നാല്‍ മികച്ച മുന്നേറ്റക്കാരനുള്ള പുരസ്‌കാരം ലയണല്‍ മെസി നേടി.