മെക്സിക്കോയെ തരിപ്പണമാക്കി അര്‍ജന്റീന

സൂപ്പർ താരങ്ങളായ ലയണൽ മെസിയും സെർജിയോ അഗ്യൂറോയും ഡി മരിയയുമില്ലാതെയാണ് അർജന്റീന കളത്തിലിറങ്ങിയത്.

Update: 2019-09-11 06:22 GMT

മെക്സിക്കോക്ക് എതിരായ സൗഹൃദ മത്സരത്തിൽ വമ്പൻ ജയവുമായി അർജന്റീന. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത നാല്
ഗോളുകൾക്കാണ് നീലപ്പട മെക്സിക്കോയെ കെട്ടുകെട്ടിച്ചത്. ഹാട്രിക്ക് നേടിയ ലൗട്ടാറൊ മാർട്ടിനെസാണ് മെക്സിക്കോയെ തകർത്തത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഗോളുകൾ നാലും അടിച്ചു കൂട്ടിയ അർജന്റീന, എതിരാളികൾക്ക് അവസരമേതും നൽകിയില്ല. സൂപ്പർ താരങ്ങളായ ലയണൽ മെസിയും സെർജിയോ അഗ്യൂറോയും ഡി മരിയയുമില്ലാതെയാണ് അർജന്റീന കളത്തിലിറങ്ങിയത്.

Full View

പതിനേഴാം മിനിറ്റിൽ മർട്ടിനെസിന്റെ വകയായിരുന്നു അര്‍ജന്റീനയുടെ ആദ്യ ഗോൾ. നാല് ഡിഫൻഡർമാരെയും വിഖ്യാത ഗോളി ഒച്ചാവോയെയും കബളിപ്പിച്ചായിരുന്നു മാർട്ടിനസ് ഗോൾ നേടിയത്. അ‍‍‍ഞ്ചു മിനിറ്റിനകം തന്നെ രണ്ടാമത്തെ ഗോളും പിറന്നു. 33ാം മിനിറ്റിൽ ബോക്സിനകത്ത് വെച്ച് ഹാൻഡ് ബോൾ ചെയ്തതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ലിയാനാർഡോ പരേഡെസ് അർജന്റീനയുടെ മൂന്നാം ഗോളും നേടി. 39ാം മിനിറ്റിൽ ഹാട്രിക് തികച്ച മാർട്ടിനെസ്, മെക്സിക്കോയുടെ പെട്ടിയിലെ അവസാനത്തെ ആണിയും അടിക്കുകയായിരുന്നു.

Tags:    

Similar News