ഫിഫയുടെ മികച്ച ഫുട്ബോളറെ ഇന്നറിയാം
പുരസ്കാര പട്ടികയിലെ സ്ഥിര സാന്നിധ്യമായ റോണോയും മെസിയും ഇത്തവണയും ഉണ്ട്.
ഫിഫയുടെ മികച്ച ഫുട്ബോളര്‍ ആരെന്ന് തിങ്കളാഴ്ച അറിയാം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, വാന്‍ ദെയ്ക്ക് എന്നിവരാണ് അവസാന പട്ടികയില്‍. ആരാധകരും ഏറെ പ്രതീക്ഷയിലാണ്.
ഇറ്റലിയിലെ മിലാനിലാണ് പ്രഖ്യാപനം. ഇതിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പുരസ്കാര പട്ടികയിലെ സ്ഥിര സാന്നിധ്യമായ റോണോയും മെസിയും ഇത്തവണയും ഉണ്ട്. യുവേഫയുടെ മികച്ച ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂള്‍ താരം വാന്‍ ദെയ്ക്കും പ്രതീക്ഷയിലാണ്. മെസി ഇത്തവണ പുരസ്കാരം നേടുമെന്ന് പറയുന്നു ചിലര്‍. ഇതേസമയം, റൊണാള്‍ഡോയെ ആര്‍ക്കും മറികടക്കാനാകില്ലെന്ന് മറ്റുചിലരുടെ വാദം. വനിതകളില്‍ ലൂസി ബ്രോണ്‍സ്, അലക്സ് മോര്‍ഗന്‍, മേഗന്‍ റപീനോ എന്നിവരാണ് മികച്ച വനിതാ താരത്തിനായി മത്സരിക്കുന്നത്. ഇന്ത്യൻ സമയം ഇന്നു രാത്രി 11.30 മുതൽ ഡി സ്പോർട്സിൽ പുരസ്കാര പ്രഖ്യാപനം കാണാം.