നെയ്മര്‍ 100 ശതമാനം ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് പി.എസ്.ജി പരിശീലകന്‍

മാച്ച് ഫിറ്റ്നസിന്റെ അഭാവം ഉണ്ടായിരുന്നിട്ടും നെയ്മറിന്റെ സമീപകാല ഗോൾ സ്‌കോറിങ് ഫോമിനെ ടൂഷല്‍ പ്രശംസിച്ചു.  

Update: 2019-09-23 08:03 GMT

ബ്രസീലിയന്‍ താരം നെയ്മര്‍, പി.എസ്.ജിയോട് നൂറു ശതമാനം പ്രതിജ്ഞാബദ്ധനാണെന്ന് പരിശീലകന്‍ തോമസ് ടൂഷല്‍. ലിയോണിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ ശേഷമായിരുന്നു പി.എസ്.ജി പരിശീലകന്റെ പ്രതികരണം. 87-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ ഡി മരിയയിൽ നിന്ന് ലഭിച്ച പാസ് നാല് പ്രതിരോധക്കാരെ കബളിപ്പിച്ച് നെയ്മർ, ലിയോണിന്റെ വലയില്‍ നിക്ഷേപിച്ചത് പി.എസ്.ജിയുടെ വിജയത്തെ നിര്‍ണയിക്കുന്നതായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സ്ട്രാസ്ബർഗിനെതിരായി പി.‌എസ്‌.ജിക്ക് വേണ്ടി നെയ്മർ നിർണായക ഗോൾ നേടിയിരുന്നു. മാച്ച് ഫിറ്റ്നസിന്റെ അഭാവം ഉണ്ടായിരുന്നിട്ടും നെയ്മറിന്റെ സമീപകാല ഗോൾ സ്‌കോറിങ് ഫോമിനെ ടൂഷല്‍ പ്രശംസിച്ചു.

Advertising
Advertising

“അവൻ 100 ശതമാനം ഞങ്ങളോടൊപ്പമുണ്ട്. നെയ്മര്‍ ടീമംഗങ്ങൾക്കൊപ്പം പൂർണ്ണമായും ഉണ്ട്. അതുപോലെ തന്നെ അത് സാധാരണമാണ്. അവൻ വളരെ സെൻസിറ്റീവ് ആയ കളിക്കാരനാണ്. നാല് മാസത്തിനുള്ളിൽ ഇത് നെയ്മറിന്റെ മൂന്നാമത്തെ മത്സരം മാത്രമാണ്. മത്സരങ്ങൾക്കൊപ്പം അവൻ ശാരീരിക ശേഷി നേടുന്നുണ്ട്. ഇത് അവനെ സഹായകരവുമാണ്. നെയ്മര്‍ എല്ലായ്പ്പോഴും നിർണ്ണായക താരമാണ്. മുന്നോട്ടുള്ള കുതിപ്പിലാണ് അവന്റെ ശ്രദ്ധ. ഒപ്പം സർഗ്ഗാത്മകതും കൂടെക്കൂട്ടുന്നു.'' - ടൂഷല്‍ പറഞ്ഞു.

സ്ട്രാസ്ബർഗിനെതിരെ നെയ്മര്‍ നേടിയ കിടിലന്‍ ഗോള്‍ വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായിരുന്നു. ടീം അംഗങ്ങളുടെ പൂർണ്ണ പിന്തുണ നെയ്മറിനുണ്ടെന്ന് ക്യാപ്റ്റൻ തിയാഗോ സിൽവയും പറഞ്ഞു. സ്ട്രാസ്ബർഗിനെതിരായ നെയ്മറിന്റെ മാന്ത്രിക നിമിഷത്തെ തിയാഗോ പ്രശംസിച്ചു.

നെയ്മറിന്റെ വിജയ ഗോള്‍ കാണാം

Full View
Tags:    

Similar News