ബയേണ്‍ മ്യൂണികിന് തോല്‍വി, റയലിനും ലിവര്‍പൂളിനും ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിന്റെ ബലത്തില്‍ ലിവര്‍പൂള്‍ ലെസ്റ്റര്‍ സിറ്റിയെ മറികടന്നു
ജര്‍മന്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണികിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹോഫന്‍ഫെയിം മാണ് ബയേണിനെ അട്ടിമറിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും സ്പാനിഷ് ലിഗില്‍ റയല്‍ മാഡ്രിഡും വിജയം കണ്ടു. സ്വന്തം തട്ടകമായ അലയന്‍സ് അരിനയില്‍ വിജയം മാത്രം പ്രതീക്ഷിച്ചെത്തിയ ബയേണിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹോഫന്‍ഫെയിം പരാജയപ്പെടുത്തിയത്.
54, 79 മിനിട്ടുകളില്‍ ഗോള്‍ നേടിയ സെര്‍ജി അഡമ്യാനിയുടെ പ്രകടനമാണ് ഹോഫന്‍ഫെയിമിന് തുണയായത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിന്റെ ബലത്തില്‍ ലിവര്‍പൂള്‍ ലെസ്റ്റര്‍ സിറ്റിയെ മറികടന്നു. 2-1-നാണ് ക്ളേപ്പും സംഘവും ലീഗിലെ എട്ടാം ജയം സ്വന്തമാക്കിയത്.
ലിവര്‍പൂളിനായി സാദിയോ മാനെ, മില്‍നര്‍ എന്നിവരാണ് വല കുലുക്കി. മറ്റോരു മത്സരത്തില്‍ കരുത്തരായ ടോട്ടന്‍ഹാമിനെ മൂന്ന് ഗോളുകള്‍ക്ക് ബ്രൈങ്ട്ടണ്‍ തോല്‍പ്പിച്ചു.
സ്പാനിഷ് ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ഗ്രാനഡയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ച് റയല്‍ ഒന്നാം സ്ഥാനത്തെത്തി. റയല്‍ മാഡ്രിഡ് ജഴ്സിയില്‍ ഏഡന്‍ ഹസാര്‍ഡ് ആദ്യ ഗോള്‍നേടി.
ലീഗില്‍ ഇന്ന് ബാഴ്സലോണ സെവിയയെയും അത്‍ലറ്റികോ മാഡ്രിഡ് വല്ലഡോലിഡോനിനെയും നേരിടും. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റി വോള്‍വ്സിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യുകാസിലിനെയും ചെല്‍സി സൌത്താപ്ട്ടനെയും നേരിടും.