തകര്‍ന്നടിഞ്ഞ് മാഞ്ചസ്റ്റര്‍; ആഴ്സണലിനും ചെല്‍സിക്കും ജയം
മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു വോള്‍വ്സ് മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂകാസില്‍ യൂണൈറ്റഡ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും മറിച്ചിട്ടു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. സിറ്റിയെ വോള്‍വ്സും യുണൈറ്റഡിനെ ന്യൂകാസില്‍ യുണൈറ്റഡും തോല്‍പ്പിച്ചു. മറ്റു മത്സരങ്ങളില്‍ ആഴ്സണലും ചെല്‍സിയും ജയം നേടി. സ്പാനിഷ് ലീഗില്‍ ബാഴ്സലോണയും ഇറ്റാലിയന്‍ ലീഗില്‍ യുവന്റസും ജയിച്ചു.
മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു വോള്‍വ്സ് മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂകാസില്‍ യൂണൈറ്റഡ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും മറിച്ചിട്ടു. സതാംപ്ടണെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത ചെല്‍സി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. ബേണ്‍മൌത്തിനെ ഒരു ഗോളിന് തോല്‍പ്പിച്ച ആഴ്സണല്‍ മൂന്നാം സ്ഥാനത്തെത്തി. മെസിയും സുവാരസും വിദാലും ഉസ്മാന്‍ ഡെംബലെയും ലക്ഷ്യം കണ്ടപ്പോള്‍ ലാ ലീഗയില്‍ സെവിയക്കെതിരെ ബാഴ്സക്ക് നേടാനായത് തകര്‍പ്പന്‍ ജയം. ഇറ്റാലിയന്‍ ലീഗില്‍ കരുത്തരായ ഇന്റര്‍മിലാനെ തോല്‍പ്പിച്ച യുവന്റസ് ഒന്നാം സ്ഥാനം തിരിച്ചുപടിച്ചു. ഡിബാലയും ഹിഗ്വെയ്നുമായിരുന്നു സ്കോറര്‍മാര്‍.