ജര്‍മ്മനിയുടെ ബാസ്റ്റ്യന്‍ ഷ്വെയ്ന്‍ സ്റ്റൈഗര്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു
ജര്‍മന്‍ ഫുട്ബോള്‍ താരം ബാസ്റ്റ്യന്‍ ഷ്വെയ്ന്‍ സ്റ്റൈഗര്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു.
ജര്‍മന്‍ ഫുട്ബോള്‍ താരം ബാസ്റ്റ്യന്‍ ഷ്വെയ്ന്‍ സ്റ്റൈഗര്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 2014 ഫുട്ബോള്‍ ലോകകപ്പില്‍ ജര്‍മ്മനി കിരീടം നേടുമ്പോള്‍ അംഗമായിരുന്നു ഇദ്ദേഹം. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ തന്റെ ടീമായ ചിക്കാഗോ ഫയര്‍, പ്ലേ ഓഫിലെത്താതെ പുറത്തായതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ബയേൺ മ്യൂണിക്കിൽ 14 വര്‍ഷം കളിച്ച ഷ്വെയ്‌ന്‍സ്റ്റൈഗര്‍ 2017ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ നിന്ന് ചിക്കാഗോ ടീമിലെത്തിയത്. ജര്‍മനിക്കായി 121 മത്സരം കളിച്ചിട്ടുണ്ട്. ഫിലിപ്പ് ലാം വിരമിച്ചതിന് ശേഷം രണ്ട് വര്‍ഷം ജര്‍മന്‍ നായകനുമായിരുന്നു ഷ്വെയ്‌ന്‍സ്റ്റൈഗര്‍.
തനിക്ക് അവസരം നൽകിയ എല്ലാ ടീമുകള്‍ക്കും പിന്തുണച്ച കുടുംബത്തിനും ഭാര്യ അനാ ഇവാനോവിച്ചിനും നന്ദി പറയുന്നതായി വിരമിക്കല്‍ പ്രഖ്യാപിച്ച് ബാസ്റ്റ്യന്‍ ഷ്വെയ്‌ന്‍സ്റ്റൈഗര്‍ ട്വിറ്ററില്‍ കുറിക്കുന്നു
The Time has now come: I would like to thank both, you and my teams @FCBayern, @ManUtd, @ChicagoFire and @DFB_Team and of course @AnaIvanovic and my family for their support!
— Basti Schweinsteiger (@BSchweinsteiger) October 8, 2019
Thank you! pic.twitter.com/jNSrXGNpxF