ഫുട്ബോള്‍ മത്സരത്തിനിടെ ഹിജാബ് അഴിഞ്ഞു; താരത്തെ മറ്റുള്ളവരില്‍ നിന്ന് മറച്ച് പിടിച്ച് എതിര്‍ ടീം താരങ്ങള്‍

മത്സരത്തിനിടെ കളിക്കാരിൽ ഒരാളുടെ ഹിജാബ് അഴിഞ്ഞതോടെ പിന്നീട് എന്ത് സംഭവിക്കുമെന്നാണ് 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ കാണിക്കുന്നത്. 

Update: 2019-10-20 08:35 GMT

വനിതാ ഫുട്‌ബോൾ ടീമിന്റെ മത്സരത്തിനിടെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കാരണം വേറൊന്നുമല്ല, മത്സരം എന്നതിനപ്പുറം മാനുഷികതയുടെയും പരസ്പര ബഹുമാനത്തിന്റെയും ഉത്തമ ഉദാഹരണമായാണ് ഈ വീഡിയോയെ കായിക പ്രേമികള്‍ വിലയിരുത്തുന്നത്.

ട്വിറ്ററില്‍ പ്രചരിക്കുന്ന ഈ വീഡിയോയിൽ രണ്ട് വനിതാ ഫുട്ബോൾ ടീമുകൾ തമ്മിലുള്ള മത്സരമാണ് കാണിക്കുന്നത്. മത്സരത്തിനിടെ കളിക്കാരിൽ ഒരാളുടെ ഹിജാബ് അഴിഞ്ഞതോടെ പിന്നീട് എന്ത് സംഭവിക്കുമെന്നാണ് 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ കാണിക്കുന്നത്. ഡബ്യു.എ.എഫ്.എഫ് വനിതാ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ജോര്‍ദന്റെ ഷബാബ് അല്‍ ഒര്‍ദന്‍ ക്ലബ്ബും അറബ് ഓര്‍ത്തഡോക്സ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.

Advertising
Advertising

താരത്തിന്റെ ഹിജാബ് അഴിഞ്ഞതിന് പിന്നാലെ കളി നിര്‍ത്തിവെച്ച് സമീപത്തുണ്ടായിരുന്ന എതിര്‍ ടീമിലെ താരങ്ങള്‍ ഓടിയെത്തുന്നത് കാണാം. തുടര്‍ന്ന് ഇവര്‍ തങ്ങളുടെ സഹതാരത്തിന് ചുറ്റും ഒരു മറ തീര്‍ക്കുകയും ഹിജാബ് ശരിയാക്കുന്നത് വരെ അവിടെ നിലയുറപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്. “നിങ്ങൾ ഇന്ന് കാണുന്നതില്‍ വച്ച് ഏറ്റവും ഊഷ്മളമായ വീഡിയോയായിരിക്കും ഇതെന്ന അടിക്കുറിപ്പോടെയാണ് ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

Tags:    

Similar News