ആസ്റ്റണ്‍ വില്ലയെ തവിടുപൊടിയാക്കി മാഞ്ചസ്റ്റര്‍ സിറ്റി

എന്നാല്‍ രണ്ടാം പകുതിയില്‍ സിറ്റി യഥാര്‍ഥ കളി പുറത്തെടുത്തു. രണ്ടാം പകുതി തുടങ്ങി 20 ാം സെക്കന്റില്‍ റഹീം സ്റ്റെര്‍ലിങിലൂടെ സിറ്റി ആദ്യ വെടിപൊട്ടിച്ചു. 

Update: 2019-10-27 08:06 GMT

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തറപറ്റിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. കളിയുടെ തുടക്കം മുതല്‍ കാര്യമായ ലക്ഷ്യബോധമൊന്നുമില്ലാത്തതു പോലെയായിരുന്നു സിറ്റി പോരാളികളുടെ മുന്നേറ്റം. ആകാശത്തേക്ക് പന്തയച്ചും ദുര്‍ബലമായ ഷോട്ടുകളും കൊണ്ട് ആരാധകരുടെ ക്ഷമ പരീക്ഷിക്കുകയായിരുന്നു സിറ്റി. അങ്ങനെ നിരാശ സമ്മാനിച്ച് ആദ്യ പകുതിക്ക് വിരാമം.

Full View

എന്നാല്‍ രണ്ടാം പകുതിയില്‍ സിറ്റി യഥാര്‍ഥ കളി പുറത്തെടുത്തു. രണ്ടാം പകുതി തുടങ്ങി 20 ാം സെക്കന്റില്‍ റഹീം സ്റ്റെര്‍ലിങിലൂടെ സിറ്റി ആദ്യ വെടിപൊട്ടിച്ചു. ചെല്‍സി ഗോള്‍കീപ്പര്‍ ഉയര്‍ത്തിയടിച്ചു വിട്ട പന്ത് വില്ലയുടെ ഗോള്‍മുഖത്ത് കാത്ത് നിന്ന് സ്റ്റെര്‍ലിങിന്റെ കാലുകളിലേക്കാണ് എത്തിയത്. ഏതാനും ചുവടുകള്‍ പന്തുമായി കുതിച്ച സ്റ്റെര്‍ലിങ്, വില്ലയുടെ ഗോള്‍കീപ്പറെ കബളിപ്പിച്ച് വല കുലുക്കി. 65 ാം മിനിറ്റില്‍ സിറ്റി വീണ്ടും വില്ലയുടെ വല തുളച്ചു. ഇത്തവണ കൃത്യമായ പ്ലാനിങ് തന്നെയാണ് വില്ലയുടെ വലയിലേക്ക് ഗോളായെത്തിയത്. മെന്‍ഡിയും കെവിന്‍ ഡി ബ്രൂണിയും ചേര്‍ന്ന് പയറ്റിയ തന്ത്രം സിറ്റിയുടെ ഗോള്‍മുഖത്തുണ്ടായിരുന്ന മറ്റു താരങ്ങള്‍ കൂടി മനസിലാക്കി കളി മെനഞ്ഞപ്പോള്‍ മനോഹര ഗോള്‍ പിറന്നു. അഞ്ച് മിനിറ്റിന്റെ ഇടവേളയില്‍ സിറ്റി സ്കോര്‍ പട്ടിക പൂര്‍ത്തിയാക്കി. കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഗുന്‍ഡോഗന്റെ വകയായിരുന്നു ആ ഗോള്‍.

Tags:    

Similar News