ഷെയ്ഖ് കമാല്‍ ഇന്‍റര്‍നാഷണല്‍ ക്ലബ് കപ്പ് ഫുട്ബോള്‍; പൊരുതി വീണ് ഗോകുലം
ഷെയ്ഖ് കമാല്‍ ക്ലബ്ബ് ഫുട്‌ബോള്‍ സെമിയില്‍ ബംഗ്ലാദേശ് ക്ലബ്ബ് ചിറ്റഗോങ് അബഹാനിയോട് പൊരുതിത്തോറ്റ് ഗോകുലം കേരള എഫ്.സി.
ഷെയ്ഖ് കമാല്‍ ക്ലബ്ബ് ഫുട്‌ബോള്‍ സെമിയില്‍ ബംഗ്ലാദേശ് ക്ലബ്ബ് ചിറ്റഗോങ് അബഹാനിയോട് പൊരുതിത്തോറ്റ് ഗോകുലം കേരള എഫ്.സി. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോള്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. 105ാം മിനുറ്റില്‍ ദിതിയര്‍ ആണ് ആതിഥേയര്‍ക്കായി വിജയ ഗോള്‍ കുറിച്ചത്.
എക്‌സ്ട്രാ ടൈമിലും ഗോകുലത്തിനായി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഭാഗ്യം കൂട്ടിനില്ലാതെ പോയി. അതിനിടെ ഹെന്റി കിസീക്ക ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത് ഗോകുലത്തിന് ക്ഷീണമായി.
Chittagong Abahani defeat Gokulam Kerala FC, 3-2, in a thriller. Our boys fought well but were not able to keep up the lead two times. Superb match!
— Gokulam Kerala FC (@GokulamKeralaFC) October 28, 2019
GKFC 2 - 3 Chittagong Abahani #GKFC #Malabarians #Sheikhkamalcup
Watch live: https://t.co/Rm8JHF6LDo
ഹെന്റി കിസീക്ക, മാര്‍ക്കസ് എന്നിവരാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. ശക്തമായ മത്സരമാണ് ഗോകുലം കാഴ്ചവെച്ചത്. അതിന് ഫലം ലഭിച്ചത് 27ാം മിനുറ്റില്‍. കിസീക്കയുടെ മനോഹരമായൊരു ഗോളില്‍ ഗോകുലം മുന്നില്‍. എന്നാല്‍ രണ്ടാം പകുതിയില്‍ അബഹാനി ലിമിറ്റഡ് ഒപ്പമെത്തി. 47ാം മിനുറ്റില്‍ ദിദിയര്‍ ആണ് ആതിഥേയരെ ഒപ്പമെത്തിച്ചത്. വിട്ടുകൊടുക്കാന്‍ ഒട്ടും ഒരുക്കമല്ലായിരുന്നു ഗോകുലം.
80ാം മിനുറ്റില്‍ മാര്‍ക്കസ് ആണ് ഗോകുലത്തിന് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍ കളി തീരാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ അബഹാനി ഒപ്പമെത്തിയതോടെ ഗ്യാലറി ഇളകി മറിഞ്ഞു. അതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്.