മെസി വീണ്ടും അര്‍ജന്റീനിയന്‍ ടീമില്‍
കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍സിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നു താരത്തിനു സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു
ലയണല്‍ മെസി വീണ്ടും അര്‍ജന്റീനിയന്‍ ടീമില്‍. ബ്രസീലും ഉറുഗ്വാക്കുമെതിരായ സൌഹൃദ മത്സരത്തില്‍ മെസി കളിക്കും. സെര്‍ജ്യോ അഗ്യൂറോയും ടീമില്‍ തിരിച്ചെത്തി. കോപ്പ അമേരിക്കക്ക് ശേഷം ആദ്യമായാണ് ഇരുതാരങ്ങളും അര്‍ജന്റീനിയന്‍ ടീമില്‍ ഇടംനേടുന്നത്.
കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍സിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നു താരത്തിനു സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇതിനുശേഷം മെസി അര്‍ജന്റീനയ്ക്കായി കളിച്ചിട്ടില്ല.
കോപ്പ അമേരിക്കയില്‍ സാധ്യതകള്‍ മാത്രമല്ല സാഹചര്യങ്ങളും ബ്രസീലിന് മനഃപൂര്‍വ്വം അനുകൂലമാക്കുകയാണെന്ന ആരോപണമാണ് അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി നടത്തിയത്. ഇതേ തുടര്‍ന്നാണ് താരത്തിനു വിലക്ക് നേരിടേണ്ടി വന്നത്. ലൂസേഴ്‌സ് ഫൈനല്‍ പോരാട്ടത്തില്‍ ചിലിക്കെതിരെ റെഡ് കാര്‍ഡ് കണ്ട് പുറത്തായതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു മെസി. വാറിനും റഫറിമാര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും മെസി പറഞ്ഞു.
കോപ്പ അമേരിക്കയിലെ ലൂസേഴ്‌സ് ഫൈനല്‍ പോരാട്ടം പാതിയില്‍ ഉപേക്ഷിച്ച് റെഡ് കാര്‍ഡ് കണ്ട മെസി കൂടാരം കയറി. പിന്നീടൊരിക്കലും തിരിച്ചെത്തിയില്ല. അര്‍ജന്റീനയുടെ വിജയം ആഘോഷിക്കാനും മൂന്നാം സ്ഥാനക്കാരുടെ മെഡല്‍ സ്വീകരിക്കാനും മെസി മൈതാനത്തെത്തിയില്ല.