അനസ് എടത്തൊടികയുടെ മാതാവ് നിര്യാതയായി
Update: 2019-11-12 17:19 GMT
അന്താരാഷ്ട്ര ഫുട്ബോള്‍ താരം അനസ് എടത്തൊടികയുടെ മാതാവ് കദീജ (60) നിര്യാതയായി. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് മുണ്ടപ്പലം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും.
ഏഷ്യാ കപ്പിൽ ഇന്ത്യക്കേറ്റ തിരിച്ചടിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച അനസ് പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇൻ്റർ കോണ്ടിനൻ്റൽ കപ്പിൽ ടീമിലിടം പിടിച്ച അനസ് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലും കളിച്ചു. കഴിഞ്ഞ തവണ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ബുട്ടുക്കെട്ടിയ അനസ് ഇത്തവണ എടികെയുടെ കൂടെയാണ്. കൊണ്ടോട്ടി മുണ്ടപ്പലമാണ് അനസ് എടത്തൊടികയുടെ സ്വദേശം.