പൊചറ്റിനോയെ പുറത്താക്കി ടോട്ടനം; മൗറിന്യോ പുതിയ മാനേജർ
മികച്ച പാരമ്പര്യവും ആരാധക പിന്തുണയുമുള്ള ക്ലബ്ബാണ് ടോട്ടന്‍ഹാമെന്നും ടീമിലെയും താരങ്ങളാണ് തന്നെ ആകര്‍ഷിച്ചതെന്നും മൌറിന്യോ
സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ പരിശീലകന്‍ മൗറിസിയോ പോചെറ്റിനോയെ പുറത്താക്കി. കഴിഞ്ഞ സീസണില്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെ എത്തിച്ചെങ്കിലും ഈ സീസണില്‍ ടീം ദയനീയ പ്രകടനം നടത്തിയതാണ് അര്‍ജന്റീനക്കാരന് തിരിച്ചടിയായത്. മുന്‍ ചെല്‍സി, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജര്‍ ഹോസെ മൌറീന്യോയാണ് സ്പര്‍സിന്റെ പുതിയ മാനേജര്‍. 2023 വരെയാണ് പോര്‍ച്ചുഗീസുകാരന്റെ കരാര്‍.
കഴിഞ്ഞ ഡിസംബറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കിയ മൌറീന്യോ അതിനുശേഷം ഒരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല. മികച്ച പാരമ്പര്യവും ആരാധക പിന്തുണയുമുള്ള ക്ലബ്ബാണ് ടോട്ടന്‍ഹാമെന്നും ടീമിലെയും താരങ്ങളാണ് തന്നെ ആകര്‍ഷിച്ചതെന്നും മൌറിന്യോ പറഞ്ഞു.
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ ടോട്ടന്‍ഹാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഈ സീസണില്‍ പുറത്തെടുത്തിരിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വെറും മൂന്ന് കളികള്‍ മാത്രം ജയിച്ച് പതിനാലാമതാണ് അവര്‍. സെപ്തംബറില്‍ ഫോര്‍ത്ത് ടയര്‍ ക്ലബായ കോള്‍ചെസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ് ലീഗ് കപ്പില്‍ നിന്നും പുറത്തായതോടെ പോചെറ്റിനോയുടെ നാളുകള്‍ എണ്ണപ്പെട്ടിരുന്നു.
2014ലാണ് പോചെറ്റീനോ പരിശീലകനായി ടോട്ടന്‍ഹാമില്‍ എത്തുന്നത്. അഞ്ച് വര്‍ഷ കാലയളവില്‍ നാല് തവണയും ടീമിനെ ചാമ്പ്യന്‍സ് ലീഗിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ടോട്ടന്‍ഹാമിനെ എത്തിച്ചതാണ് മറ്റൊരു സുപ്രധാന നേട്ടം. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ടീം തുടര്‍ച്ചയായി നാട്ടില്‍ മോശം പ്രകടനം നടത്തുന്നത് പോചെറ്റീനോക്ക് തിരിച്ചടിയായി. ആദ്യ നാല് സ്ഥാനങ്ങളില്‍ നിന്നും 11 പോയിന്റും ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളില്‍ നിന്നും 20 പോയിന്റും അകലെയാണ് നിലവില്‍ ടോട്ടന്‍ഹാമിന്റെ സ്ഥാനം.
ये à¤à¥€ पà¥�ें- 895 ദിവസത്തെ ഹോട്ടൽ ജീവിതം മൗറീഞ്ഞോ താമസത്തിനായി ചിലവഴിച്ചത് 4.80 കോടി
കഴിഞ്ഞ സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സമകാലിക ഫുട്‌ബോള്‍ പരിശീലകരിലെ അതികായനായ മൗറീനോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കിയത്. അതിന് ശേഷം ഇന്നുവരെ അദ്ദേഹം മറ്റു ക്ലബുകളുടെ ചുമതലകള്‍ സ്വീകരിച്ചിരുന്നില്ല. അടുത്ത ആഴ്ച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായിട്ടായിരിക്കും മൌറീന്യോക്കു കീഴില്‍ ടോട്ടനത്തിന്റെ ആദ്യ മത്സരം.