തുടക്കം പിഴച്ചെങ്കിലും കരകയറി ബാഴ്സ

4-2-3-1 എന്ന വ്യത്യസ്തമായ ഫോര്‍മേഷനിലാണ് ബാഴ്സ ഇന്ന് കളത്തിലിറങ്ങിയത്

Update: 2019-11-23 15:43 GMT

ലാലിഗയില്‍ ലെഗാനസിനെതിരെ ബാഴ്സലോണക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ ലെഗാനസിനെ തോല്‍പിച്ചത്‍. 4-2-3-1 എന്ന വ്യത്യസ്തമായ ഫോര്‍മേഷനിലാണ് ബാഴ്സ ഇന്ന് കളത്തിലിറങ്ങിയത്. എന്നാല്‍, ജയിച്ചെങ്കിലും പുതിയ പരീക്ഷണം എത്രകണ്ട് ഫലപ്രതമായി എന്നത് സംശയകരമാണ്.

പന്ത്രണ്ടാം മിനുറ്റില്‍ മിന്നുന്ന ഗോളുമായ യൂസഫ് എന്‍-നിസരി ബാഴ്സ വല കുലുക്കിയപ്പോള്‍ പ്രതിരോധത്തിലെ വിള്ളലുകള്‍ പ്രകടമായിരുന്നു. ബാഴ്സ ഗോള്‍ക്കീപ്പര്‍ സ്റ്റെഗന്‍ കാഴ്ചക്കാരനായി നിന്നു. മനോഹരമായ ആ ഗോളിനെ മാത്രം സാക്ഷ്യം വഹിച്ച് ആദ്യ പകുതി ലെഗാനസ് കയ്യിലെടുത്തു.

എന്നാല്‍ രണ്ടാം പകുതിയിലെ ചിത്രം തികച്ചും വ്യത്യസ്തമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കോര്‍ണര്‍ കിക്കിലൂടെ പീക്വെയുടെ ഹെഡര്‍ ലെഗാനസിന്‍റെ ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങി. പിന്നീട് ഇരു ടീമുകളും മുന്നേറ്റം നടത്തിയെങ്കിലും ഫലം കണ്ടില്ല. അമ്പത്തിമൂന്നാം മിനുറ്റില്‍ സുവാരസിലൂടെയും എഴുപത്തിയൊമ്പതാം മിനുറ്റില്‍ വിദാലിലൂടെയും ബാഴ്സ മുന്നിലെത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയം ബാഴ്സലോണ സ്വന്തമാക്കി.

Tags:    

Similar News