സീറ്റുകള്‍ മുപ്പതിനായിരം, കളി കാണാന്‍ മൂന്ന് ലക്ഷം അപേക്ഷകള്‍; അമ്പരന്ന് അധികൃതര്‍
കസാകിസ്ഥാന്‍ ചാമ്പ്യന്മാരായ അസ്താന ഫുട്‌ബോള്‍ ക്ലബ് പിറന്നിട്ട് പത്ത് വര്‍ഷമാകുന്നേയുള്ളൂ. കസാകിസ്ഥാന്റെ തലസ്ഥാനത്തിന്റെ പഴയ പേരാണ് അസ്താന
കേവലം 30,254 സീറ്റ് കപ്പാസിറ്റിയുള്ള സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തിന് മൂന്ന് ലക്ഷം ടിക്കറ്റ് അപേക്ഷകള്‍! അമ്പരന്ന് അധികൃതര്‍.
യൂറോപ ലീഗില്‍ എഫ്.സി അസ്താനയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരത്തിന് മൂന്ന് ലക്ഷത്തിലധികം ടിക്കറ്റ് അപേക്ഷകള്‍ വന്നിരിക്കുന്നു. നാളെ ഇന്ത്യന്‍ സമയം രാത്രി 9:20ന് അസ്താനയുടെ ഹോം സ്‌റ്റേഡിയത്തിലാണ് മത്സരം.
യുറോപ ലീഗില്‍ യുണൈറ്റഡ് ഇതിനകം അടുത്ത ഘട്ടത്തിലേക്ക് യോഗ്യതനേടിയിട്ടുണ്ട്, എന്നാല്‍ അസ്താനക്ക് ഇനി യോഗ്യത നേടാനുമാവില്ല. എന്നിട്ടും ആരാധകര്‍ ഈ മത്സരത്തെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.
കസാകിസ്ഥാന്‍ ചാമ്പ്യന്മാരായ അസ്താന ഫുട്‌ബോള്‍ ക്ലബ് പിറന്നിട്ട് പത്ത് വര്‍ഷമാകുന്നേയുള്ളൂ. കസാകിസ്ഥാന്റെ തലസ്ഥാനത്തിന്റെ പഴയ പേരാണ് അസ്താന. അവര്‍ക്ക് യുണൈറ്റഡുമായുള്ള കളി ചരിത്ര സംഭവമാണ്. കസാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ചൈനയില്‍ നിന്നും 100മില്യണ്‍ യുണൈറ്റഡ് ആരാധകരുടെ അപേക്ഷയും വന്നിട്ടുണ്ട്. എന്നാല്‍ നേരത്തെ യോഗ്യത ഉറപ്പിച്ച യുണൈറ്റഡ് മികച്ച താരങ്ങള്‍ക്ക് വിശ്രമം കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.