യുറോപ്പ ലീഗ്: യുണൈറ്റഡിനും ആഴ്സണിലും ഞെട്ടിക്കുന്ന തോല്‍വി
ഗ്രൂപ്പ് എല്ലില്‍ നടന്ന മത്സരങ്ങളില്‍ കസാകിസ്താന്‍ ക്ലബായ എഫ്.സി അസ്താന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്ററിനെ അട്ടിമറിച്ചത്
യുറോപ്പ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്സണിലും ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മ്മന്‍ ക്ലബായ ഫ്രാങ്ക്ഫര്‍ട്ടാണ് ആഴ്സണലിനെ തോല്‍പ്പിച്ചത്. ഫ്രാങ്ക്ഫര്‍ട്ടിന്റെ ജപ്പാന്‍ താരം തെയ്ച്ചി കമാഡയാണ് രണ്ട് ഗോളുകളും നേടിയത്.
ഗ്രൂപ്പ് എല്ലില്‍ നടന്ന മത്സരങ്ങളില്‍ കസാകിസ്താന്‍ ക്ലബായ എഫ്.സി അസ്താന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്ററിനെ അട്ടിമറിച്ചത്. യുവനിരയുമായി ഇറങ്ങിയ മാഞ്ചസ്റ്ററിന് പ്രധിരോത നിരയിലെ പിഴവുകളാണ് തോല്‍വിയിലേക്ക് നയിച്ചത്.
ജെസ്സി ലിങ്കാടിന്റെ ഗോളില്‍ മാഞ്ചസ്റ്ററാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുവതാരം തിഷോണ്‍ ബെര്‍ണാഡിന്റെ സെല്‍ഫ് ഗോളാണ് അസ്താനക്ക് വിജയം സമ്മാനിച്ചത്.