അഴ്‌സണല്‍ പരിശീലകനെതിരെ ആരാധകരുടെ കലാപം
കാല്‍ മുട്ടിനേറ്റ ഗുരുതര പരിക്കാണ് മിഡ് ഫീല്‍ഡറായിരുന്ന എമറിയെ സ്വന്തം ടീമിന്റെ പരിശീലകനാക്കി മാറ്റുന്നത്. പിന്നീട് മാനേജരായി എത്തിയ ഓരോ ടീമിനേയും ഉയരങ്ങളിലെത്തിച്ചിട്ടേയുള്ളൂ എമറി...
അഴ്‌സണല്‍ പരിശീലകന്‍ ഉനെയ് എമറിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകരുടെ പരസ്യപ്രതിഷേധം. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ ഒന്ന് പോലും ഗണ്ണേഴ്‌സിന് ജയിക്കാന്‍ സാധിക്കാത്തതാണ് ആരാധകര്‍ പരിശീലകന് നേരെ തിരിയാന്‍ കാരണം. അഴ്‌സണലിന്റെ സ്വന്തം മൈതാനമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന യൂറോപ ലീഗ് മത്സരത്തില്‍ എയിന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെതിരെ 2-1ന് അഴ്‌സണല്‍ തോറ്റിരുന്നു.
യൂറോപ ലീഗില്‍ എയിന്‍ട്രാക്ടിനെതിരായ മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ നിന്നും എമറിക്കെതിരെ ബാനറുകള്‍ ഉയര്‍ന്നിരുന്നു. ജര്‍മ്മന്‍ ടീമിനെതിരെ ആദ്യം ഗോളടിച്ചിട്ടും അഴ്‌സണല്‍ 2-1ന് തോല്‍ക്കുന്നത് ആരാധകര്‍ക്ക് കണ്ടു നില്‍ക്കേണ്ടി വന്നു. എമറി ഔട്ട് എന്ന മുദ്രാവാക്യം മത്സരത്തിലുടനീളം ഗാലറികളില്‍ നിന്നും മുഴങ്ങി.
ये à¤à¥€ पà¥�ें- യൂറോപ്പ ലീഗ്; യുണൈറ്റഡിനെ മലര്‍ത്തിയടിച്ച് അസ്താന, അഴ്‌സണലിന് തോല്‍വി
എയിന്‍ട്രാക്ടിനെതിരായ മത്സരത്തില്‍ ഔദ്യോഗികമായി 49,419 ടിക്കറ്റുകള്‍ വിറ്റെന്ന് അഴ്‌സണല്‍ പറയുമ്പോഴും ആരാധകരുടെ സാന്നിധ്യം സ്‌റ്റേഡിയത്തില്‍ കുറവായിരുന്നു. സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനേക്കാള്‍ പരിശീലകന്‍ ഉനെയ് എമറിക്കെതിരെ പ്രതിഷേധിക്കാനാണ് ആരാധകര്‍ അവസരം ഉപയോഗിച്ചത്. 'തന്ത്രങ്ങളില്ല, ഫോര്‍മേഷനില്ല, നിങ്ങള്‍ക്ക് ഒളിക്കാനിടമില്ല, എമറിയെ പുറത്താക്കൂ...' എന്നെഴുതിയ പോസ്റ്ററുകളും മത്സരത്തിനിടെ വ്യാപകമായി ആരാധകര്‍ ഉയര്‍ത്തി. മത്സരശേഷം കൂക്കിവിളികളോടെയാണ് അഴ്‌സണല്‍ പരിശീലകനെ സ്വന്തം കാണികള്‍ വരവേറ്റത്.
കാല്‍ മുട്ടിനേറ്റ ഗുരുതര പരിക്കാണ് ലോര്‍ക്ക ഡിപ്പോര്‍ട്ടിവ എഫ്‌സിയുടെ മിഡ് ഫീല്‍ഡറായിരുന്ന എമറിയെ സ്വന്തം ടീമിന്റെ പരിശീലകനാക്കി മാറ്റുന്നത്. പിന്നീട് മാനേജരായി എത്തിയ ഓരോ ടീമിനേയും പുതിയ ഉയരങ്ങളിലെത്തിച്ചിട്ടേയുള്ളൂ എമറി. സെവില്ലയേയും പി.എസ്.ജിയേയും പരിശീലിപ്പിച്ച ശേഷമാണ് എമറി കഴിഞ്ഞ വര്‍ഷം അഴ്സണലിലെത്തുന്നത്. 23 വര്‍ഷം അഴ്‌സണലിനെ പരിശീലിപ്പിച്ച അഴ്‌സന്‍ വെങ്ങറുടെ പിന്‍ഗാമിയായിട്ടായിരുന്നു എമറിയുടെ വരവ്.
ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷം അഴ്‌സണല്‍ തുടര്‍ച്ചയായി 11 കളികളില്‍ ജയിച്ചു. തോല്‍വിയറിയാതെ 22 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. യൂറോപ്പ ലീഗിന്റെ ഫൈനലിലെത്തിയെങ്കിലും ചെല്‍സിയോട് തോറ്റു. എന്നാല്‍ ഇതെല്ലാം കഴിഞ്ഞുപോയ നല്ല കാലം. 1992 ഫേബ്രുവരിക്ക് ശേഷം അഴ്‌സണല്‍ ഏഴ് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിക്കാതിരിക്കുന്ന മോശം കാലത്തിലൂടെയാണ് എമറി കടന്നുപോകുന്നത്.
സീസണ് ഒടുവില്‍ പരിശീലകനെ മാറ്റാനായിരിക്കും അഴ്‌സണല്‍ ഉടമ സ്റ്റാന്‍ ക്രോങ്കേ താത്പര്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ ടീമിന്റെ പ്രകടനം കൂടി കണക്കിലെടുക്കുമ്പോള്‍ എമറിയുടെ കസേര അധികം വൈകാതെ തെറിക്കാനാണ് സാധ്യത.