ആവേശത്തിന്റെ മരണ ഗ്രൂപ്പുകള്‍; യൂറോ കപ്പ് ചിത്രമായി
ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി ടീമുകള്‍ ഉള്‍പ്പെട്ട മരണ ഗ്രൂപ്പാണ് ഇത്തവണ ശ്രദ്ധേയമായത്.
2020ലെ യൂറോ കപ്പിലെ ഗ്രൂപ്പുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. യോഗ്യതാ മത്സരങ്ങളിലൂടെ നേരിട്ട് മത്സരിച്ച ടീമുകളുടെ നറുക്കെടുപ്പാണ് പൂര്‍ത്തിയായത്. ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി ടീമുകള്‍ ഉള്‍പ്പെട്ട മരണഗ്രൂപ്പാണ് ഇത്തവണ ശ്രദ്ധേയമായത്.
ഇനി പ്ലേ ഓഫ് മത്സരങ്ങൾ അവസാനിക്കുമ്പോൾ നാല് ഗ്രൂപ്പിലേക്ക് ഓരോ ടീമുകൾ കൂടിയെത്തും. ഇത്തവണ യൂറോയിലെ മരണ ഗ്രൂപ്പ് എഫ് ആണ്. നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ, നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ്, കഴിഞ്ഞ ലോകകപ്പ് നേടിയ ജർമനി എന്നിവരെല്ലാം ഗ്രൂപ്പ് എഫിലാണ്.
യൂറോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പുകളില്‍ ഒന്നാവും ഇത്. ഇവര്‍ക്കോപ്പെം പ്ലേഒഫ് ജയിക്കുന്ന ഒരു ടീം കൂടെ ചേരുമ്പോള്‍ ആവേശം കൂടുമെന്ന് ഉറപ്പ്. ഒരു വമ്പൻ ടീം ആദ്യ റൗണ്ടിൽ തന്നെ പുറത്താകുമെന്ന് ഇതോടെ ഉറപ്പായി. സ്പെയിൻ, പോളണ്ട്, സ്വീഡൻ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് ഇയുടെ അവസ്ഥയും പ്രവചിക്കാനാവാത്തതാണ്.
ഇറ്റലി, സ്വിറ്റ്സർലൻഡ്, തുർക്കി, വെയ്ൽസ് എന്നിവരടങ്ങിയ ഗ്രൂപ്പ് എയാണ് മറ്റൊരു കടുപ്പമേറിയ ഗ്രൂപ്പ്. ശക്തരായ ബൈല്‍ജിയത്തിനും ഹോളണ്ടിനും ഇത്തവണ താരതമ്യേന എളുപ്പമുള്ള എതിരാളികളാണ്. 2018 ലോകകപ്പ് സെമിയില്‍ ഏറ്റുമുട്ടിയ ക്രൊയേഷ്യ, ഇംഗ്ലണ്ട് എന്നിര്‍ ഇത്തവണ ഒരേ ഗ്രൂപ്പില്‍ ആണെന്നതും ശ്രദ്ധേയമാണ്