അവസാന നിമിഷം കലമുടച്ചു; ബ്ലാസ്റ്റേഴ്‌സിന് സമനില

സമനിലയോടെ അഞ്ച് പോയന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്

Update: 2019-12-01 16:46 GMT

കേരള ബ്ലാസ്റ്റേഴ്‌സും എഫ്.സി ഗോവയും തമ്മില്‍ കൊച്ചിയില്‍ വെച്ച് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. സ്കോര്‍ 2-2. അവസാന നിമിഷം വരെ ഒരു ഗോളിന്റെ ലീഡുണ്ടായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് അവസാനം കലമുടക്കുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനായി സിഡോഞ്ചയും റാഫേല്‍ മെസിയും വലകുലുക്കിയപ്പോള്‍ റോഡ്രിഗസും മൊര്‍ത്താദ ഫാളും ഗോവക്കായി ഗോളുകള്‍ കണ്ടെത്തി.

കളിയുടെ 52ാം മിനിറ്റില്‍ ഗോവയുടെ പ്രതിരോധ താരം മെര്‍ത്താദ ഫാള്‍ റെഡ് കാര്‍ഡ് കിട്ടി കയറിയിട്ടും അത് മുതലെടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ മൈനസ് പാസിന്റെ ആധിക്യവും അലസതയുമാണ് കളിയുടെ തോല്‍വിക്ക് കാരണമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

സമനിലയോടെ അഞ്ച് പോയന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. അഞ്ചാം തിയതി മുബൈ സിറ്റിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Tags:    

Similar News