പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കുതിപ്പ്, സിറ്റിക്ക് സമനിലക്കുരുക്ക്, ടോട്ടന്നം ജയിച്ചു
14 കളികളില്‍ 13 ജയവും ഒരു സമനിലയുമായി 40 പോയിന്റുമായാണ് ലിവര്‍പൂളിന്റെ കുതിപ്പ്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കും ലെസ്റ്ററിനും 29 പോയിന്റാണുള്ളത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പ്പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ വിജയക്കുതിപ്പ് തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ കുരുങ്ങിയപ്പോള്‍ മൗറിന്യോക്ക് കീഴില്‍ ടോട്ടനം വീണ്ടും ജയിച്ചു. മറ്റ് മത്സരങ്ങളില്‍ സതാംപ്ടണും ക്രിസ്റ്റല്‍ പാലസും ജയിച്ചപ്പോല്‍ ചെല്‍സി തോറ്റു.
ബ്രെറ്റണെ 2-1ന് തോല്‍പിച്ചാണ് ലിവര്‍പൂള്‍ വിജയക്കുതിപ്പ് തുടര്‍ന്നത്. 18, 24 മിനിറ്റുകളില്‍ വാന്‍ഡിക് നേടിയ ഗോളുകളാണ് ലിവര്‍പൂളിന് തുണയായത്. ബ്രെറ്റണ്‍ 79ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ജയത്തോടെ 14 കളികളില്‍ നിന്നും 40 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കും ലെസ്റ്ററിനും 29 പോയിന്റു വീതമാണുള്ളത്. ലെസ്റ്റര്‍ ഒരു കളി കുറവാണ് കളിച്ചിട്ടുള്ളത്.
ജയത്തോടെ ലിവര്‍പൂളുമായുള്ള ഒമ്പത് പോയിന്റ് വ്യത്യാസം കുറക്കാന്‍ ലക്ഷ്യമിട്ടിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിയെ ന്യൂകാസില്‍ യുണൈറ്റഡാണ് 2-2ന് സമനിലയില്‍ പിടിച്ചത്. ഇതോടെ സിറ്റിയുടെ ഒന്നാം സ്ഥാനക്കാരുമായുള്ള പോയിന്റ് വ്യത്യാസം 11 പോയിന്റായി ഉയരുകയും ചെയ്തു. 'ലഭിച്ച എല്ലാ അവസരങ്ങളും ഞങ്ങള്‍ക്ക് മുതലാക്കാന്‍ സാധിച്ചില്ല. ന്യൂകാസിലാകട്ടെ കിട്ടിയ രണ്ട് അവസരങ്ങളിലും ഗോള്‍ നേടുകയും ചെയ്തു' എന്നായിരുന്നു നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ സിറ്റിയുടെ പരിശീലകന്‍ ഗ്വാര്‍ഡിയോളയുടെ പ്രതികരണം.
ടോട്ടന്നം ബേണ്‍മൗത്തിനെ 3-2നാണ് തോല്‍പ്പിച്ചത്. ഡെലീ അലിയുടെ ഇരട്ട ഗോളുകളും(21, 50) സിസോക്കോയുടെ 69ാം മിനിറ്റിലെ ഗോളുമാണ് ടോട്ടന്‍ഹാമിന് ജയം നേടിക്കൊടുത്തത്. രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ ബേണ്‍മൗത്ത് തിരിച്ചടിച്ചു. 73ാം മിനിറ്റിലും കളിയുടെ അധികസമയമായ 96ാം മിനിറ്റിലുമാണ് ഹാരീ വില്‍സണ്‍ ബ്രെറ്റണായി ഗോളുകളടിച്ചത്.
ये à¤à¥€ पà¥�ें- ലാലിഗയില്‍ റയല്‍ മാഡ്രിഡ് ഒന്നാമത്
മോശം ഫോം തുടരുന്ന ചെല്‍സി വെസ്റ്റ് ഹാമിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു. ക്രെസ്സ്‌വെല്ലാണ് 48ാം മിനിറ്റില്‍ ഗോള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് ബേണ്‍ലിയേയും(2-0) സതാംപ്ടണ്‍ വാറ്റ്‌ഫോഡിനെയും(2-1) തോല്‍പ്പിച്ചു.