ഫുട്ബോള്‍ സ്ക്കൂള്‍ പ്രവേശനത്തിന് അമിത ഫീസ് ആവശ്യപ്പെട്ടുവെന്ന് രക്ഷിതാക്കള്‍
എന്നാല്‍ സെലക്ട് ചെയ്ത കുട്ടികളോട് അഞ്ച് ലക്ഷം അടക്കാൻ സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു
ബൈച്ചുംഗ് ബൂട്ടിയ റസിഡൻഷ്യൽ ഫുട്ബോൾ സ്കൂളിലേക്കുള്ള പ്രവേശനത്തിനായി വിദ്യാർത്ഥികളിൽ നിന്നും അമിത ഫീസ് ആവശ്യപ്പെട്ടു എന്ന ആരോപണവുമായി രക്ഷാകർത്താക്കൾ രംഗത്ത്. രജിസ്ട്രേഷൻ ഫീസായ നൂറ് രൂപക്ക് പുറമെ അഞ്ച് ലക്ഷം രൂപ ഗഡുക്കളായി ഒരു വർഷത്തിനുള്ളിൽ ആവശ്യപ്പെട്ടതായാണ് ആരോപണം.
സെലക്ഷന്‍ ക്യാമ്പിലൂടെ തെരെഞ്ഞെടുക്കുന്ന കുട്ടികള്‍ ബൈച്ചുംഗ് ബൂട്ടിയാ റസിഡൻഷ്യൽ ഫുട്ബോൾ സ്കൂള്‍ തുടര്‍ വിദ്യാഭ്യാസവും ഫുടബോള്‍ പരിശീലനവുമാണ് വാഗ്ദാനം ചെയ്തിരുന്നത്. 100 രൂപ രജിസ്ട്രേഷന്‍ ഫീസ് മാത്രം അടച്ചാല്‍ മതിയെന്നാണ് വാര്‍ത്താസമ്മേളനത്തിലൂടെ സ്കൂളിന്റെ പ്രതിനിധികള്‍ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുവരെ കുട്ടികളുമായി രക്ഷിതാക്കള്‍ കൊച്ചിയിലെത്തി. എന്നാല്‍ സെലക്ട് ചെയ്ത കുട്ടികളോട് അഞ്ച് ലക്ഷം അടക്കാൻ സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു.
ये à¤à¥€ पà¥�ें- ബാലണ്‍ ഡി ഓര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും
ചില വിദ്യാർത്ഥികളിൽ നിന്നും പതിനായിരം രൂപ ആദ്യ ഗഡു എന്ന നിലയിൽ ഈടാക്കുകയും ചെയ്തു. തങ്ങൾ അടച്ച പതിനായിരം രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ പണം നൽകാനാകില്ല എന്ന മറുപടിയാണ് അധികൃതരില്‍ നിന്നും ലഭിച്ചത്. ഇതേത്തുടർന്ന് രക്ഷകർത്താക്കളും സംഘാടകരുമായി വാക്കേറ്റമുണ്ടായി. എന്നാൽ രക്ഷിതാക്കളിൽ ഉണ്ടായ ചില ആശയകുഴപ്പമാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് സംഘാടകരുടെ വിശദീകരണം
അഞ്ച് ലക്ഷം രൂപ ഒരു വർഷത്തിനുള്ളിൽ അടക്കണം എന്ന സംഘാടകരുടെ നിർദേശത്തെത്തുടർന്ന് ക്യാമ്പിൽ നിന്നും പല വിദ്യാർത്ഥികളും പിൻമാറി.