‘റൊണാള്‍ഡോക്ക് കഴിഞ്ഞ ബാലണ്‍ ഡിഓര്‍ നഷ്ടമായതിന് പിന്നില്‍ റയല്‍ മാഡ്രിഡ്’
കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ഡിഓര്‍ റൊണാള്‍ഡോയില്‍ നിന്നും സ്വന്തം ക്ലബായിരുന്ന റയല്‍ മാഡ്രിഡ് തട്ടിപ്പറിക്കുകയായിരുന്നുവെന്ന് യുവന്റസ് ക്യാപ്റ്റന്റെ ആരോപണം
തിങ്കളാഴ്ച്ച രാത്രി ലയണല്‍ മെസി ആറാം തവണ ബാലണ്‍ ഡിഓര്‍ നേടിയപ്പോള്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതായിരുന്നു. ബാലണ്‍ ഡി ഓര്‍ ചടങ്ങിന് പകരം ഇറ്റാലിയന്‍ സീരി എയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം വാങ്ങാനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ഡിഓര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ലഭിക്കാതിരുന്നതിന് പിന്നില്‍ ക്ലബായ റയല്‍മാഡ്രിഡായിരുന്നുവെന്നാണ് യുവന്റസ് ക്യാപ്റ്റന്‍ ജോര്‍ജിയോ ഷെല്ലീനിയുടെ ആരോപണം.
ये à¤à¥€ पà¥�ें- ഒരേ ഒരു രാജാവ്; ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലിയോ
ഈ വര്‍ഷം മെസി നേടിയതോടെ തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ക്രിസ്റ്റിയാനോക്ക് ബാലണ്‍ ഡി ഓര്‍ നഷ്ടമാകുന്നത്. 2008ലാണ് ബാലണ്‍ ഡിഓറില്‍ മെസി- ക്രിസ്റ്റിയാനോ മത്സരം ആരംഭിക്കുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ അഞ്ച് തവണയും(2008, 2013, 2014, 2016, 2017) ലയണല്‍ മെസി ആറ് തവണയും(2009, 2010, 2011, 2012, 2015, 2019) ബാലണ്‍ ഡി ഓര്‍ നേടി. 2010ലും 2018ലുമൊഴികെ മെസിയും റൊണാള്‍ഡോയും തമ്മിലായിരുന്നു ബാലണ്‍ ഡി ഓറിലെ പ്രധാന മത്സരം.
കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര തീരുമാനമാണ് യുവന്റസ് ക്യാപ്റ്റന്റെ സ്‌കൈ ഇറ്റാലിയക്ക് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാല്‍ വിവാദമാകുന്നത്. 'കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ഡിഓര്‍ റൊണാള്‍ഡോയില്‍ നിന്നും അക്ഷരാര്‍ഥത്തില്‍ തട്ടിപ്പറിക്കുകയായിരുന്നു. റയല്‍മാഡ്രിഡാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ബാലണ്‍ ഡി ഓര്‍ ലഭിക്കില്ലെന്ന് ഉറപ്പു വരുത്തിയ വിചിത്ര തീരുമാനമെടുത്തത്' ഷെല്ലീനി പറയുന്നു.
'ഈവര്‍ഷം മെസിക്ക് ലഭിച്ചതില്‍ കുഴപ്പമില്ല. എന്നാല്‍ മോണ്ട്രിച്ചിനോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ, അദ്ദേഹത്തിന് ബാലണ്‍ ഡി ഓറിന് യോഗ്യതയുണ്ടായിരുന്നില്ല. റൊണാള്‍ഡോ ബാലണ്‍ ഡി ഓര്‍ ഇനി നേടരുതെന്ന് തീരുമാനിച്ചത് അദ്ദേഹത്തിന്റെ ക്ലബ് തന്നെയായിരുന്നു. അത് റയല്‍ മാഡ്രിഡിന്റെ ഭാഗത്തു നിന്നുള്ള സൂചനയായിരുന്നു.'
'മോണ്ട്രിച്ച് ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുണ്ട്. പക്ഷേ, അങ്ങനെ നോക്കിയാല്‍ ഈവര്‍ഷം വാന്‍ ഡിക്കിനല്ലേ ലഭിക്കേണ്ടത്. ലോകകപ്പിലെ പ്രകടനങ്ങളാണെങ്കില്‍ ഗ്രീസ്മാനും പോഗ്ബയും എംബപെയും അസാധാര പ്രകടനങ്ങള്‍ നടത്തിയവരല്ലേ? മോഡ്രിക്കിന് നല്‍കിയത് മനസിലാകുന്നില്ല' ഷെലീനി പറഞ്ഞു.
റയല്‍ മാഡ്രിഡുമായുള്ള ക്രിസ്റ്റ്യാനോയുടെ ബന്ധം വളരെ മോശമായ സമയത്താണ് ബാലണ്‍ ഡി ഓര്‍ വന്നത്. ഇത്തരം പുരസ്‌ക്കാരങ്ങളില്‍ റയല്‍ മാഡ്രിഡിനെ പോലുള്ള വന്‍ ക്ലബുകള്‍ക്കുള്ള സ്വാധീനവും തെളിയിക്കുന്നതാണ് കഴിഞ്ഞ വര്‍ഷത്തെ മോഡ്രിച്ചിന് ലഭിച്ച പുരസ്‌ക്കാരമെന്നും യുവന്റസ് ക്യാപ്റ്റന്‍ പറഞ്ഞു. കഴിഞ്ഞ ബാലണ്‍ ഡി ഓറില്‍ അഞ്ചാമതായിരുന്നു ലയണല്‍ മെസി.