ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കുതിപ്പ് തുടരുന്നു
എവര്‍ട്ടണെ ലിവര്‍പൂള്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി
ഇന്നലെ നടന്ന മത്സരത്തില്‍ എവര്‍ട്ടണെ ലിവര്‍പൂള്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ചെമ്പടക്കായി ഒറിഗി രണ്ട് ഗോളും ശക്കീരിയും മാനേയും വൈനാല്‍ഡവും ഒരോ ഗോള്‍ വീതവും നേടിയപ്പോള്‍ മൈക്കിള്‍ ക്വീനും റിച്ചാലിസണുമാണ് എവര്‍ട്ടണിനായി ആശ്വാസ ഗോളുകള്‍ കണ്ടെത്തിയത്.
മറ്റൊരു മത്സരത്തില്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിയും വിജയം കണ്ടു. എതിരില്ലാത്ത രണ്ട് ഗോളിന് വാറ്റ് ഫോഡിനെയാണ് ലെസ്റ്റര്‍ തോല്‍പ്പിച്ചത്. 15 മത്സരങ്ങളില്‍ നിന്നായി 43 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് ലിവര്‍പുള്‍. ലെസ്റ്റര്‍ സിറ്റിക്ക് 35 പോയിന്റാണുള്ളത്. മറ്റുമത്സരങ്ങളില്‍ ചെല്‍സിയും സൗത്താംപ്ട്ടണും വോള്‍വ്‌സും യുണൈറ്റഡും വിജയം കണ്ടെത്തി.
ലീഗില്‍ മൂന്നാം സ്ഥാനത്ത് 32 പോയന്റുമായി പെപിന്റെ മാഞ്ചസ്റ്റര്‍ സിറ്റിയും 29 പോയന്റുമായി ചെല്‍സി നാലാം സ്ഥാനത്തും പോരാട്ടം തുടരുകയാണ്.