ഗോകുലം ഇന്ന് ഇന്ത്യന്‍ ആരോസിനെതിരെ

ഇന്ത്യന്‍ കൗമാരക്കാരുടെ ടീമായ ആരോസിനെതിരെ വൈകീട്ട് അഞ്ചിന് ഗോവയിലാണ് ഗോകുലത്തിന്റെ കളി.

Update: 2019-12-06 02:43 GMT

ഐ ലീഗില്‍ ജയം തുടരാന്‍ ലക്ഷ്യമിട്ട് ഗോകുലം കേരള ഇന്ന് ഇന്ത്യന്‍ ആരോസിനെതിരെ ഇറങ്ങുന്നു. ആദ്യ കളിയില്‍ നെരോക്ക എഫ്‌സിയെ 2-1ന് കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ഗോകുലം. ഇന്ത്യന്‍ കൗമാരക്കാരുടെ ടീമായ ആരോസിന്റെ ലീഗിലെ ആദ്യ മത്സരമാണിത്. ഗോവയിലെ തിലക് മൈതാനിയില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടീമായ ഇന്ത്യന്‍ ആരോസില്‍ 21 വയസ്സില്‍ താഴെ പ്രായമുള്ള ദേശീയ ടീം താരങ്ങളാണുള്ളത്. ഇന്ത്യയുടെ കൗമാരപ്പടയെ വിലകുറച്ച് കാണാനുമാവില്ല. ഗോകുലത്തിനെതിരെ കളിച്ച നാല് കളികളില്‍ രണ്ടിലും ജയം നേടിയിട്ടുണ്ട് ആരോസ്. അതുകൊണ്ടുതന്നെയാണ് എതിരാളികളെ വിലകുറച്ചുകാണുന്നില്ലെന്നും ആഴമുള്ള ടീമാണ് ആരോസ് എന്നും ഗോകുലം പരിശീലകന്‍ സാന്റിയാഗോ വരേല പറഞ്ഞത്.

Advertising
Advertising

ये भी पà¥�ें- ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് വിജയത്തുടക്കം

ട്രിനിഡാഡിന്റെ മാര്‍ക്കസ് ജോസഫും ഉഗാണ്ടയുടെ ഹെന്റി കിസേക്കയും ഒത്തിണക്കത്തോടെ കളിക്കുന്നതാണ് ഗോകുലം കേരള എഫ്.സിയുടെ പ്രതീക്ഷ. മണിപ്പൂരില്‍ നിന്നുള്ള നെരോക്ക എഫ്.സിയെ ആദ്യമത്സരത്തില്‍ കീഴടക്കാന്‍ ഗോകുലത്തെ സഹായിച്ചത് ഈ ഒത്തിണക്കമാണ്.

പുതിയ പരിശീലകന്‍ ഷണ്‍മുഖം വെങ്കിടേഷിന്റെ കീഴിലാണ് ഇന്ത്യന്‍ ആരോസ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് സീനിയര്‍ ടീമുകള്‍ക്കെതിരെ ആരോസ് നടത്തിയത്. അത് തുടരാനാണ് ആരോസ് ശ്രമിക്കുക. പകല്‍ രണ്ടിന് നടക്കുന്ന മത്സരത്തില്‍ നെരോക്ക ഐസ്വാള്‍ എഫ്‌സിയെ നേരിടും.

Tags:    

Similar News